ദേശീയ യുവജന ദിനാചരണത്തി ൻ്റെ ഭാഗമായി കേരള യൂത്ത് ക്ലബ്ബ് അസോസി യേഷൻ്റെ പത്താമത് സംസ്ഥാന നേതൃസംഗമം ദശദീപ്തി 2023 ന് തൃശ്ശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽ തുടക്കമായി. വിവേകാനന്ദൻ്റെ ഛായാ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തിയതോ യോണ് പരിപാടികൾ ക്ക് തുടക്കമായത്. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം കേരള യൂത്ത് ക്ലബ്ബ് അസോസിയേ ഷൻ സംസ്ഥാന പ്രസിഡൻ്റ് ബിജു ആട്ടോർ ഉദ്ഘാടനം ചെയ്തു അസോസിയേഷ ൻ സംസ്ഥാന ട്രഷറർ.പ്രമോദ് ഊരോത്ത്, അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം. ആൻ്റോ മോഹൻ, കെ.ബി. ജയപ്രകാശ്, കെ.പി.മീരജ് , വി.കെ. സിദ്ദാർത്ഥ്, അഭിന മോൾ, എൻ.എം. വരദ എന്നിവർ സംസാരിച്ചു. 13 ന് തൃശ്ശൂർ നെഹ്റു യുവകേന്ദ്രയു ടേയും, ജില്ലാ യുവജന കേന്ദ്രത്തിനേറെയും നേതൃത്വ ത്തിൽ നടക്കുന്ന ദേശീയ യുവജന സെമിനാർ മുൻ സ്പീക്കർ അഡ്വ.തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.