‘ഒഴുകുന്ന കൊട്ടാരം ‘യൂറോപ്പ 2′ കൊച്ചിയിലെത്തി കോവിഡിനു ശേഷം കേരളത്തിലെത്തുന്ന ആദ്യ ആഡംബര കപ്പല്‍ കൂടിയാണ് യൂറോപ 2’. 257 സഞ്ചാരികളും 372 കപ്പല്‍ ജീവനക്കാരുമാണ് ഈ ഭീമൻ കപ്പലിൽ ഉണ്ടായിരുന്നത് . സഞ്ചാരികള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും യാത്രാകപ്പലിൽ ഒരുക്കിയിട്ടുണ്ട്. എമിഗ്രേഷന്‍ കൗണ്ടറുകള്‍, കസ്റ്റംസ് ക്ലിയറന്‍സ് കൗണ്ടറുകള്‍, ഡ്യൂട്ടിഫ്രീ ഷോപ്പുകള്‍, എന്നിവക്കുപുറമെ വിദേശനാണ്യ വിനിമയ കൗണ്ടറുകള്‍, ശൗചാലയം തുടങ്ങി പ്രീപെയ്ഡ് ഓട്ടോടാക്‌സി സൗകര്യങ്ങള്‍ വരെ ടെര്‍മിനലില്‍ ഒരുക്കിയിട്ടുണ്ട്. കൊച്ചിയില്‍നിന്ന് ഫുക്കറ്റിലേക്കാണ് ‘യൂറോപ 2’ യാത്ര തിരിക്കുന്നത്.