വടക്കാഞ്ചേരിയിൽ പൊതു മരാമത്ത് നടത്തിയത് അശാസ്ത്രീയ കാന നിർമാണം സ്ലാബിടുമെന്ന് കോൺഗ്രസ് .കഴിഞ്ഞ ദിവസം വടക്കാഞ്ചേരി താലൂക്ക് ഓഫീസിന് എതിർ വശത്തുള്ള സ്ലാബിൽ തട്ടി 6അടിയിലേറെ താഴ്ചയുള്ള കാനയിലേക്ക് മുണ്ടത്തിക്കോട് സ്വദേശിനി വീണ് ഗുരുതര പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്കിന് മുന്നിൻ പ്രതിഷേധയോഗം നടത്തി.കോൺഗ്രസ് വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ് A S ഹംസയുടെ അധ്യക്ഷതയിൽ DCC ജനറൽ സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവുമായ കെ അജിത് കുമാർ യോഗം ഉദ്ഘാടനം ചെയ്തു.ഇത്തരത്തിൽ അശാസ്ത്രീയമായ കാന നിർമ്മാണവും സ്ലാബിടലും PWD യുടെയും വടക്കാഞ്ചേരി നഗരസഭയുടെയും അനാസ്ഥയാണ്. അത് പരിഹരിക്കാൻ വേണ്ട നടപടികൾ എത്രയും പെട്ടെന്ന് തന്നെ കൈകൊണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നോട്ട് പോകുമെന്ന് കെ. അജിത്കുമാർ പറഞ്ഞു.യോഗത്തിൽ DCC സെക്രട്ടറി ഷാഹിദ റഹ്മാൻ, വടക്കാഞ്ചേരി ടൗൺ കൗൺസിലർ സന്ധ്യ കൊടയ്ക്കാടത്ത്, ബ്ലോക്ക് ഭാരവാഹികളായ T.V. സണ്ണി, K.M.സത്താർ കൗൺസിലർമാരായ ജിജി സാംസൻ, നബീസ നാസറലി മണ്ഡലം ഭാരവാഹികളായ ബിജുകൃഷ്ണൻ,ബിജു ഇസ്മായിൽ, അബ്ദുൾ ഗഫൂർ, K.H.സിദ്ദിഖ്, K.R ഗോപാലൻ, G.ഹരിദാസ് യൂത്ത് കോൺഗ്രസ് നേതാക്കളായ അനീഷ് അകംപാടം രാകേഷ് അകംപാടം എന്നിവർ പങ്കെടുത്തു സംസാരിച്ചു