ഇന്ത്യയിലെല്ലായിടത്തും ചന്ദ്രഗ്രഹണം പൂര്‍ണമായും ഭാഗികമായും ദൃശ്യമായിരിക്കും. തുടങ്ങുന്നത് ഉച്ചയ്ക്ക് ശേഷം 2.39നായതിനാല്‍ ആദ്യ ഭാഗം കാണാന്‍ കഴിയില്ല. മൂന്നരമണിക്കൂറിലധികം നീണ്ടുനില്‍ക്കുന്നതിനാല്‍ സൂര്യാസ്തമയത്തിനുശേഷം ഇരുപതു മിനിറ്റുവരെ ഗ്രഹണം വീക്ഷിക്കാം.
പൗര്‍ണമിയായതിനാല്‍ സൂര്യന്‍ അസ്തമിക്കുന്ന സമയത്തുതന്നെ ചന്ദ്രന്‍ കിഴക്കുദിക്കും. അതിനാല്‍ ഗ്രഹണത്തിന്റെ അവസാന ഭാഗം-ചന്ദ്രന്‍ ഭൂമിയുടെ നിഴലില്‍നിന്ന് പുറത്തുവരുന്ന ദൃശ്യം കാണാം. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൂര്‍ണമായും ഗ്രഹണം കാണാന്‍ സാധിക്കും. കൊല്‍ക്കത്ത, സിലുഗുരി, പട്‌ന, റാഞ്ചി, ഗുവാഹത്തി എന്നിവിടങ്ങളില്‍ പൂര്‍ണ ചന്ദ്രഗ്രഹണം കാണുവാന്‍ സാധിക്കും.
ഡല്‍ഹിയില്‍ വൈകുന്നേരം 5.32നു തുടങ്ങി 6.18 വരെ ഭാഗികമായിട്ടായിരിക്കും ദൃശ്യമാകുക. കൊല്‍ക്കത്തയില്‍ വൈകിട്ട് 4.56 മുതല്‍ 6.18 വരെയും ബെംഗളൂരുവില്‍ 5.53മുതല്‍ 6.18 വരെയും ചെന്നൈയില്‍ 5.42 മുതല്‍ 6.18 വരെയും ഭാഗികമായി ദൃശ്യമാകും. സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേര്‍രേഖയിലായിരിക്കും. ഇന്ത്യക്ക് പുറമെ സൗത്ത് അമേരിക്ക, നോര്‍ത്ത് അമേരിക്ക, ഓസ്‌ട്രേലിയ, നോര്‍ത്ത് അറ്റ്‌ലാന്റിക് സമുദ്രം, പസഫിക് സമുദ്രം എന്നിവിടങ്ങളില്‍ ചന്ദ്രഗ്രഹണമുണ്ടാകും. ഇനി അടുത്ത പൂര്‍ണ ചന്ദ്രഗ്രഹണത്തിന് 2025 മാര്‍ച്ച് പതിനാലു വരെ കാത്തിരിക്കണം. 2023 ഒക്‌ടോബറില്‍ ഭാഗികമായ ചന്ദ്രഗ്രഹണം നടക്കും.