വടക്കാഞ്ചേരി നഗരസഭയിലെ ഭൂരിഭാഗം മേഖലകളിലും കുടിവെള്ള ക്ഷാമം അതിരൂക്ഷമായ സാഹചര്യത്തിൽ കുടിവെള്ള വിതരണം ഉടൻ ആരംഭിക്കണമെന്നും, പൂർത്തികരിക്കാതെ കിടക്കുന്ന പദ്ധതികൾ ഉടൻ പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ വടക്കാഞ്ചേരി നഗരസഭ കാര്യാലയത്തിന് മുന്നിൽ കൂട്ടധർണ്ണ നടത്തി.വിഷയം ചർച്ച ചെയ്യാൻ അടിയന്തിര യോഗം വിളിക്കണമെന്നും പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടു.നഗരസഭ പ്രതിപക്ഷ നേതാവ് കെ.അജിത്കുമാർ ഉദ്ഘാടനം ചെയ്തു.കൗൺസിലർ കെ.ടിജോയ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സന്ധ്യ കൊടയ്ക്കാടത്ത്, ഗോപാലകൃഷ്ണൻ, ജിജി സാംസൺ, കെ.എൻ.പ്രകാശൻ, രമണി പ്രേമദാസൻ, കെ എം.ഉദയ ബാലൻ നിജിബാബു എന്നിവർ സംസാരിച്ചു.