അതിതീവ്രമഴയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് 3 ബുധനാഴ്ച തിരുവനന്തപുരം നിശാഗന്ധിയിൽ നടത്താനിരുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് മാറ്റിവെച്ചിരിക്കുന്നതായി സാംസ്കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
2021 ലെ സിനിമയ്ക്കുള്ള പുരസ്കാരങ്ങളാണ് സമർപ്പിക്കുക. ആവാസ വ്യൂഹം ആണ് മികച്ച ചിത്രം. ബിജു മേനോൻ, ജോജു ജോർജ് എന്നിവർ മികച്ച നടനുള്ള പുരസ്ക്കാരം പങ്കിട്ടു. ‘ആർക്കറിയാം’ എന്ന ചിത്രത്തിലെ അഭിനയമാണ് ബിജു മേനോന് പുരസ്ക്കാരം നേടിക്കൊടുത്തത്. നായാട്ട്, ഫ്രീഡം ഫൈറ്റ് സിനിമകളിലെ പ്രകടനത്തിന് രേവതിയാണ് മികച്ച നടി. ഭൂതകാലം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് രേവതിക്ക് പുരസ്ക്കാരം ലഭിച്ചത്.