ഭക്ഷ്യ സുരക്ഷയുടെ അടിസ്ഥാനം മണ്ണാണ് എന്ന സന്ദേശമുയർത്തി സംസ്ഥാന മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പിൻ്റെ നേതൃത്വത്തിൽ തൃശ്ശൂർ ജില്ലാതല ലോക മണ്ണ് ദിനാചരണം ഡിസംബർ 5ന് കാലത്ത് 9.30 ന് മണ്ണുത്തി കൈലാസനാഥ വിദ്യാനികേതൻ ഹയർ സെക്കൻഡറി സ്ക്കൂളിൽ വച്ച് നടക്കുമെന്ന് തൃശ്ശൂർ പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസ്ഥാന മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
മണ്ണ് ദിനാചരണത്തിൻ്റെ ഉത്ഘാടനം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്. പി.കെ ഡേവീസ് നിർവ്വഹിക്കും. തൃശ്ശൂർ കോർപ്പറേഷൻ ഡപ്യൂട്ടി മേയർ. രാജശ്രീ ഗോപൻ അധ്യക്ഷത വഹിക്കും. മണ്ണുത്തി സ്‌റ്റേറ്റ് സീഡ് ഫാമിൻ്റെ മണ്ണ് ഭൂവിഭവ റിപ്പോർട്ട്, ഭൂപട പ്രകാശനം, ഉപന്യാസ മത്സര വിജയികൾക്കുള്ള പുരസ്ക്കാര വിതരണം എന്നിവ ചടങ്ങിൽ വച്ച് നടക്കും. കോർപ്പറേഷൻ കൗൺസിലർമാർ, ജില്ലാതല ഉദ്യോഗസ്ഥർ, കർഷകർ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. പച്ചക്കറിവിത്ത്, തൈ വിതരണം, ഡോ: പി.എസ്.ജോൺ നയിക്കുന്ന കാർഷിക മണ്ണറിവ് സെമിനാർ, മണ്ണിനെ അറിയാം മൊബൈലിലൂടെ ( ആപ്പ് പരിചയപ്പെടുത്തൽ), കർഷക ചർച്ച എന്നിവ നടക്കും. വാർത്താ സമ്മേളനത്തിൽ തൃശ്ശൂർ സോയിൽ സർവ്വേ ഉത്തരമേഖല ഡപ്യൂട്ടി ഡയറക്ടർ . പി.ഡി.രേണു, സോയിൽ സർവ്വേ തൃശ്ശൂർ ജില്ല അസിസ്റ്റൻ്റ് ഡയറക്ടർ .ഡോ.തോമസ് അനീഷ് ജോൺസൺ, സോയിൽ സർവ്വേ ഓഫീസർ. എം.എ. സുധീർ ബാബു, സോയിൽ സർവ്വേ സീനിയർ കെമിസ്റ്റ് .കെ.കെ.രജ്ഞുഷ എന്നിവർ പങ്കെടുത്തു.