ചരിത്രത്തിലെ അട്ടിമറി വിജയം അടക്കം മൂന്നു മണ്ഡലങ്ങളിലും 3 മുന്നണികൾ ജയിച്ച ജില്ലയായി മാറി തൃശൂർ. തൃശൂർ, ചാലക്കുടി, ആലത്തൂർ എന്നീ ലോക്സഭാ മണ്ഡലങ്ങളാണ് ജില്ലയെ പ്രതിനിധീകരിക്കുന്നത്. ഈ മൂന്ന് മണ്ഡലങ്ങളിലും ഇക്കുറി ജയിച്ചത് NDA, LDF, UDF എന്നീ മൂന്ന് പ്രധാന മുന്നണികളാണ്. ചരിത്ര വിജയത്തിലൂടെ സംസ്ഥാനത്ത് താമര വിരിയിച്ച ബി.ജെ.പി. ലോക്സഭയിലേയ്ക്കുള്ള അക്കൗണ്ടെടുത്തത് തൃശൂരിലാണ്.മ ഇതിലൂടെ കേരളത്തിലെ NDA യുടെ ഏക സീറ്റും തൃശ്ശൂരായി. മത്സരിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം പരാജയത്തിന്റെ കയ്പ്പുനീരറിഞ്ഞ സുരേഷ് ഗോപി ണ്ഡലം മണ്ഡലങ്ങളാണ് ജില്ലയെ പ്രതിനിധീകരിക്കുന്നത് ഈ ചാലക്കുടി ആലത്തൂർ എന്ന ലോക്സഭാ മണ്ഡലങ്ങളാണ് ജില്ലയെ പ്രതിനിധീകരിക്കുന്നത് ഈ മൂന്ന് മണ്ഡലങ്ങളിലും വിജയിച്ചത് എൻഡിഎ എൽഡിഎഫ് യുഡിഎഫ് എന്നീ മൂന്ന് തൃശൂരിലാണ് ചരിത്ര വിജയത്തിലൂടെ സംസ്ഥാനത്ത് താമര വിരിച്ച ബിജെപി ലോക്സഭയിലേക്കുള്ള അക്കൗണ്ട് എടുത്തത് തൃശ്ശൂരിലാണ് ഇതിലൂടെ കേരളത്തിലെ എൻഡിഎയുടെ ഏക സീറ്റും തൃശ്ശൂരിലേതായി മത്സരിച്ചത് തിരഞ്ഞെടുപ്പുകളിൽ എല്ലാം പരാജയത്തിന്റെ കൈപ്പുനീറിഞ്ഞ സുരേഷ് ഗോപി ഒടുവിൽ മൂന്നാമംഗത്തിലാണ് വിജയം കൈവരിച്ചത്. അതും നേരിട്ട മൂന്നു തിരഞ്ഞെടുപ്പുകളിലും തോൽവി അറിയാതെ മുന്നേറിയ സുനിൽകുമാറിനെ പരാജയപ്പെടുത്തിയാണ് എന്നതും ശ്രദ്ധേയമാണ്. ഇതിന് പുറമേ യുഡിഎഫിന്റെ സിറ്റിംഗ് എം.പി.രമ്യാ ഹരിദാസിനെ പരാജയപ്പെടുത്തി സിപിഎമ്മിന്റെ രാധാകൃഷ്ണനിലൂടെ കഴിഞ്ഞതവണ കൈവിട്ട ആലത്തൂർ എൽഡിഎഫ് തിരിച്ച് പിടിച്ചു. നിലവിലെ പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കൂടിയായ കെ രാധാകൃഷ്ണനെ രംഗത്തിറക്കിയ എൽഡിഎഫ് ഇരുപതിനായിരത്തി ഒരുനൂറ്റിപതിനൊന്ന് വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മണ്ഡലം തിരിച്ചുപിടിച്ചത്. ഇതോടെ സംസ്ഥാനത്ത് എൽഡിഎഫ് വിജയിച്ച ഏക മണ്ഡലവും തൃശൂർ ജില്ലയിലെ കുന്നംകുളം വടക്കാഞ്ചേരി ചേലക്കര നിയമസഭാ മണ്ഡലങ്ങൾ അടങ്ങിയ ആലത്തൂരായിമാറി. അതിലുപരി ആലത്തൂരിൽ രണ്ടാമൂഴത്തിന് കച്ചകെട്ടിയ രമ്യ അതിലുപരി ആലത്തൂരിൽ രണ്ടാമൂഴത്തിന് കച്ചകെട്ടിയിറങ്ങിയ രമ്യ സ്വന്തം സിറ്റിംങ് സീറ്റിൽ തോൽവിയറിഞ്ഞ നിലവിലെ ഏക കോൺഗ്രസ് എംപിയായി മാറി. കോൺഗ്രസിന്റെ തന്നെ സിറ്റിംഗ് എം.പി.മുരളീധരൻ മണ്ഡലം മാറ്റത്തിലൂടെ വടകരയിൽ നിന്നും തൃശ്ശൂരിൽ എത്തിയാണ് പരാജയപ്പെട്ടത്. ജില്ലയിലെ ചാലക്കുടി കൈപ്പമംഗലം കൊടുങ്ങല്ലൂർ എന്ന നിയമസഭാമണ്ഡലങ്ങൾ അടങ്ങിയ ചാലക്കുടി ലോക്സഭാ മണ്ഡലം സിറ്റിംഗ് എംപിയായ ബെന്നി ബെഹന്നാനിലൂടെ യുഡിഎഫ് നിലനിർത്തിയതോടെ ജില്ലയിലെ മണ്ഡലങ്ങളിലെ മുന്നണി വൈവിധ്യവും വേറിട്ടു നിന്നു. ഇന്നസെന്റിലൂടെ 2014 നേടി കഴിഞ്ഞതവണ കൈവിട്ട ചാലക്കുടി ഇക്കുറി തിരിച്ചുപിടിക്കാൻ സിപിഎം നിയോഗിച്ചത് മുൻ വിദ്യാഭ്യാസ മന്ത്രി കൂടിയായ പ്രൊഫസർ സി രവീന്ദ്രനാഥൻ ആയിരുന്നു 63,754 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബെന്നി ബഹനാൻ മണ്ഡലം കോൺഗ്രസിന്റെ കൈകളിൽ നിലനിർത്തുകയായിരുന്നു.