രക്തദാനം മഹാദാനം എന്ന സന്ദേശം ഓര്‍മ്മപ്പെടുത്തി എല്ലാ വര്‍ഷവും ജൂണ്‍ 14ന് ലോക രക്ത ദാന ദിനമായി ആചരിക്കുന്നു. ആളുകളെ രക്തം ദാനം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുക, ലോകമെമ്പാടുമുള്ള രക്തദാതാക്കളോട് നന്ദി പ്രകടിപ്പിക്കുക എന്നതുമാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ‘രക്തം നല്‍കുക, പ്ലാസ്മ നല്‍കുക, ജീവിതം പങ്കിടുക, ഇടയ്ക്കിടെ പങ്കിടുക’ എന്നതാണ് ഈ വര്‍ഷത്തെ രക്തദാന ദിന സന്ദേശം. രക്തദാനത്തെ കുറിച്ചുള്ള അറിവില്ലായ്മകളും അനാവശ്യ ഭയങ്ങളും മാറ്റിവെച്ച് ഈ ‘ ഒഴുകുന്ന ജീവനെ’ പങ്കുവെക്കാന്‍ നാം ഓരോരുത്തരും സന്നദ്ധരാകണമെന്നും ഈ ദിനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.