ചാമുണ്ഡേശ്വരി ദേവിക്ക് ദീപം തെളിച്ചും പുഷ്പാഞ്ജലിയര്‍പ്പിച്ചു കൊണ്ട് മൈസൂരു ദസറ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ദസറയില്‍ കര്‍ണാടകയിലെ ജനങ്ങളെ അഭിനന്ദിച്ചുകൊണ്ട് സംസാരിച്ച മുര്‍മു വൈവിധ്യങ്ങളുടെ സാന്നിധ്യം ഇന്ത്യയുടെ ആദരവ് ഉയര്‍ത്തുന്നുവെന്നും പറഞ്ഞു.കര്‍ണാടകയുടെ ആത്മീയ പൈതൃകത്തില്‍ ബുദ്ധമതം, ജൈനമതം, ആദിശങ്കരാചാര്യ സ്ഥാപിച്ച ശൃംഗേരി മഠം എന്നിവ ഉള്‍പ്പെടുന്നു. ഇതോടൊപ്പം കലബുറഗി സൂഫി സന്യാസിമാരുടെ കേന്ദ്രമായി അറിയപ്പെടുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. ജാതി വ്യവസ്ഥയെ ഉന്മൂലനം ചെയ്യാന്‍ അനുഭവ മണ്ഡപം സ്ഥാപിച്ച പന്ത്രണ്ടാം നൂറ്റാണ്ടിലെ സാമൂഹിക വിപ്ലവകാരികളായ ബസവണ്ണ, അല്ലമ പ്രഭു, അക്ക മഹാദേവി എന്നിവരെയും രാഷ്ട്രപതി അനുസ്മരിച്ചു.ഇന്ത്യയുടെ രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം മുര്‍മു സന്ദര്‍ശിക്കുന്ന ആദ്യ സംസ്ഥാനമാണ് കര്‍ണാടകയെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കൊവിഡ് വ്യാപനം കാരണം കഴിഞ്ഞ രണ്ട് വര്‍ഷത്തോളെ ചെറിയ രീതിയില്‍ നടത്തിയിരുന്ന ദസറ ഇക്കുറി വലിയ രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടാടുന്നത്. ദസറയുടെ വിപുലമായ ആഘോഷത്തിനായി നഗരം അലങ്കരിച്ചിരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ വ്യാവസായിക പ്രദര്‍ശനം, ചലച്ചിത്രമേള, പുഷ്പ പ്രദര്‍ശനം, ഭക്ഷ്യമേള, നാടന്‍ കുസ്തി മത്സരം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. മൈസൂര്‍ കൊട്ടാരം ദീപാലങ്കാരം കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ആരാധനയും ദസറ ആഘോഷങ്ങളും ഒമ്പത് ദിവസവും നടക്കും.