ഒരു നാടിന്റെ ചിരകാല സ്വപ്നമായിരുന്ന
തെക്കുംകര പഞ്ചായത്തിലെ അമ്പലപ്പാട് വാർഡിലെ പണി പൂർത്തീകരിച്ച ഊരോക്കാട് – ആറ്റുപ്പുറം ഫോറസ്റ്റ് റോഡിന്റെ ഉദ്ഘാടനം കുന്നംകുളം എം.എൽ.എ. എ.സി. മൊയ്തീൻ നിർവ്വഹിച്ചു. തെക്കുംകര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി മുഖ്യാതിഥിയായി പങ്കെടുത്തു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി. സുനിൽകുമാർ, തെക്കുകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ഉമാലഷ്മി , വി.സി. സജീന്ദ്രൻ , രാമചന്ദ്രൻ , വാർഡ് മെമ്പറും വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ പി.ആർ രാധാകൃഷ്ണൻ സംഘാടക സമിതി ചെയർമാൻ ബെന്നി എന്നിവർ സംസാരിച്ചു.