ശ്രദ്ധേയമായ നിരവധി ചിത്രങ്ങളിലൂടെ മലയാളത്തിൽ അറിയപ്പെടുന്ന നടിയാണ്. ശാരി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന് ‘വിഡ്ഢി മാഷ്’ എന്നാണ് പേര്. ചിത്രം നാളെ ജൂൺ 17 നു തീയേറ്ററുകളിൽ എത്തുന്നു. നവാഗതനായ തൃശൂർ സ്വദേശി അനീഷ് വി എ സംവിധാനം ചെയ്ത വിഡ്ഡികളുടെ മാഷ് മലയാളം ചിത്രം. ദിലീപ് മോഹൻ, അഞ്ജലി നായർ, ശാരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മണിയൻപിള്ള രാജു, തമിഴ് നടൻ മനോബാല, മണികണ്ഠൻ പട്ടാമ്പി, സുനിൽ സുഖദ, രാജേഷ് പറവൂർ, നിർമൽ പാലാഴി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ബാക്ക് ബെഞ്ചേഴ്‌സ് ഡ്രാമയുടെ ബാനറിൽ ഒഎം റസാഖ് ഒഎംആർ, ബാബു വി, രാജേഷ് സോമൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ദിലീപ് മോഹൻ ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ഓൺലൈൻ സോഷ്യൽ മീഡിയ താരങ്ങളായ അഖിൽ സിജെ, സ്റ്റീവ്, ദിവിൻ പ്രഭാകരൻ, ദിലീപ് പാലക്കാട്, അമേയ തുമ്പി എന്നിവരും ചിത്രത്തിലുണ്ട്. ദിലീപ് മോഹൻ ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതുന്നത്. റഫീഖ് അഹമ്മദ് എഴുതിയ വരികൾക്ക് ബിജി ബാലാണ് സംഗീതം നൽകിയിരിക്കുന്നത്. ചിത്രം തൃശൂർ ജില്ലയിലെ അക്കിക്കാവിലെ റോയൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്‌നോളജിയിൽ ആണ് പൂർണമായും ഷൂട്ടിംഗ് നടത്തിയിരിക്കുന്നത്. ചിത്രത്തിലൂടെ നിരവതി പുതുമുഖ നവ മാധ്യമ താരങ്ങൾ വെള്ളിത്തിരയിൽ എത്തുന്നു.