വടക്കാഞ്ചേരി മർച്ചൻസ് അസോസിയേഷനും ചുമട്ടുതൊഴിലാളികളും ചർച്ച ചെയ്ത് കയറ്റിറക്ക് കൂലി പുതുക്കി നിശ്ചയിച്ചു.വടക്കാഞ്ചേരി മർച്ചന്റ് അസോസിയേഷനും
ചുമട്ടുതൊഴിലാളികളും തമ്മിലുണ്ടാക്കിയ കയറ്റിറക്കിന്റെ കരാർ കാലാവധി 2022 ഡിസംബർ 31 ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ചർച്ച ചെയ്ത് കൂലി വർദ്ധനവ്പുതുക്കി നിശ്ചയിച്ചത്.2023 ജനുവരി 1 മുതൽ 2024 ഡിസംബർ 31 വരെ 15% വർദ്ധനവോടെ കൂലി പുതുക്കി നൽകു മെന്ന് അസോസിയേഷൻ പ്രധിനിധികൾ അറിയിച്ചു.ചർച്ചയിൽ മർച്ചന്റസ് അസോസിയേഷൻ പ്രസിഡന്റ് അജിത് മല്ലയ്യ,പി.എൻ. ഗോകുലൻ
പി.എസ്. അബ്ദുൾ സലാം,കെ.കെ. അബ്ദുൾ ലത്തീഫ്,വി.വി. ഫ്രാൻസീസ് ,
എൽദോ പോൾ,കെ.എ.മുഹമ്മദ് ,
പ്രശാന്ത് പി.മേനോൻ,ജയകുമാർ
കബീർ ,പ്രശാന്ത് മല്ലയ്യ ,ചുമട്ട്തൊഴിലാളി നേതാക്കളായ
KA. .അലി. CITU,KP. മദനൻ CITU,NA. അബ്ദുൾ റഷീദ്. | NTUC,
അബ്ദുൾ സലീം AITUC,Km മുഹമ്മദ് CITU
PJ വിൽസൺ INTUC, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.