Connect with us

Demise

വേട്ടയാടപ്പെട്ടപ്പോഴെല്ലാം ഉമ്മന്‍ ചാണ്ടി ചേര്‍ത്തുനിര്‍ത്തി’; ബിനീഷ്കോടിയേരി

Published

on

വേട്ടയാടപ്പെട്ടപ്പോഴെല്ലാം ഉമ്മൻ ചാണ്ടി ചേർത്തുനിർത്തിയെന്ന് കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. ഏറെ വേട്ടയാടപ്പെട്ട കുടുംബങ്ങളാണ് ഉമ്മൻ ചാണ്ടിയുടേതും കോടിയേരിയുടേതുമെന്ന് ബിനീഷ് കോടിയേരി 24നോട് പറഞ്ഞു മ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിൽ കോട്ടയം പുതുപ്പള്ളിയിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ബിനീഷ്. ജയിലിൽ കിടന്നപ്പോൾ തന്നെ വിളിച്ചാശ്വസിപ്പിച്ച ഒരേയൊരു നേതാവായിരുന്നു ഉമ്മൻ ചാണ്ടി.

Continue Reading
Advertisement

Demise

INTUC വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും കെ കരുണാകരൻ സ്മാരക ബസ്റ്റാൻഡ് കോംപ്ലക്സിന് മുന്നിൽ വച്ച് നടത്തി.

Published

on

INTUC മണ്ഡലം പ്രസിഡന്റ് K.H. സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ DCC ജനറൽ സെക്രട്ടറി ഷാഹിദ റഹ്മാൻ അനുസ്മരണ പ്രഭാഷണം നടത്തി.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വടക്കാഞ്ചേരി മണ്ഡലം മുൻ പ്രസിഡന്റ് A.S. ഹംസ ബ്ലോക്ക്‌ ഭാരവാഹികളായ T.V.സണ്ണി, ശശി മംഗലം, ബാബുരാജ് കണ്ടേരി, ടൗൺ കൗൺസിലർ സന്ധ്യ കൊടയ്ക്കാടത്ത്, മുൻ പഞ്ചായത്ത്‌ മെമ്പർ M.A.സുധൻ INTUC നേതാക്കളായ സേവിയർ മെയ്സൺ, M K നിഷാദ്, C T കുട്ടപ്പൻ, റഷീദ് ആറ്റൂർ, സന്തോഷ്‌ K T, അബ്ദുൾ റഹ്മാൻ, പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറി A K. വാവുട്ടി
ബൂത്ത്‌ ഭാരവാഹികളായ G. ഹരിദാസ്, അനു സെബാസ്റ്റ്യൻ , M.J.ജയ്മോൻ, ബാബു പുല്ലാനിക്കാട്, ശശികുമാർ മാസ്റ്റർ, K. രാജൻ, N.H. ഇബ്രാഹിം, അസീക് അകമല,മുസ്തഫ അള്ളന്നൂർ, ഷാജി അകംപാടം, ഉണ്ണികൃഷ്ണൻ റയിൽവേ എന്നിവർ പങ്കെടുത്തു.

Continue Reading

Crime

2 വയസ്സുകാരി ടെറസിൽ നിന്ന് വീണ് മരിച്ചു.

Published

on

പത്തനംതിട്ട കോന്നി മാങ്കുളത്ത് 2 വയസ്സുകാരി ടെറസിൽ നിന്ന് വീണ് മരിച്ചു. പള്ളി മുരുത്തിൽ ഷെമീർ, സജീന ദമ്പതികളുടെ മകൾ ആസ്ട്ര മറിയയാണ് മരിച്ചത്. വീടിൽ ടെറസ്സിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ കാല് വഴുതിവീണ്ടതാണ് എന്നാണ് കരുതുന്നത്. ഇന്ന് രാവിലെയാണ് സംഭവം ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. സ്ഥതി ഗുരുതരമാണെന്ന് കണ്ടതോടു കൂടി കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഷെമീർ, സജ്ന ദമ്പതി കളുടെ മൂന്ന് കുട്ടികളിൽ ഏറ്റവും ഇളയ കുട്ടിയാണ് മരിച്ചത്. ടെറസ്സിൽ ഒരുമിച്ച് കളിച്ചു കൊണ്ടിരിക്കുമ്പോളാണ് അപകടം സംഭവിച്ചതെന്ന് ബന്ധുകൾ പറയുന്നത്.

Continue Reading

Demise

പേരക്കുട്ടി റിമോട്ട് ഗേറ്റില്‍ കുടുങ്ങി മരിച്ചതിന് പിന്നാലെ മുത്തശ്ശി കുഴഞ്ഞുവീണ് മരിച്ചു

Published

on

മലപ്പുറം തിരൂരിൽ റിമോട്ട് ഗേറ്റിൽ കുടുങ്ങി 9 വയസ്സുകാരൻ മരിച്ചതിനു പിന്നാലെ മുത്തശ്ശി കുഴഞ്ഞു വീണു മരിച്ചു. കുട്ടിയുടെ മൃതദേഹം കാണാനെത്തിയപ്പോളാണ് അമ്പത്തിയൊന്ന്‌ കാരി ആസിയ കുഴഞ്ഞു വീണത്. ഇന്നലെയായിരുന്നു അടുത്ത വീട്ടിലെ റിമോട്ട് കൺ ട്രോൾ ഗേയ്റ്റിൽ കുടുങ്ങി മുഹമ്മദ് സിനാൻ മരിച്ചത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലാണ് മുഹമ്മദ് സിനാന്റെ മൃതദ്ദേഹമുള്ളത്. പോസ്റ്റ് മാർട്ടം നടപടികൾക്ക്‌ശേഷം കുട്ടിയുടെ മൃതദ്ദേഹം വീട്ടുകാർക്ക് വിട്ടു നല്കും. കുട്ടി റിമോർട്ട് കൺട്രോൾ ഗെയ്റ്റിൽ കുടുങ്ങി കിടക്കുന്നത് സമീപത്തുള്ള ആളുകളാണ് കണ്ടത്. ഉടനെ സമീപത്തുള ക്ലിനിക്കിലേയ്ക്കാണ് ആദ്യം കൊണ്ടുപോയത്:’അതിനു ശേഷമാണ് സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത്.കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അതിനു തൊട്ടുപിന്നാലെയാണ് പിതാവിന്റെ മാതാവ് ആസിയ കുട്ടിയെ കാണാൻ ആശുപത്രിയിലേയ്ക്ക് പുറപെട്ടത്. പോകുന്ന വഴിയ്ക്ക് ഇവർക്ക് ദേഹാസ്വാസ്ത്യം അനുഭവപ്പെടുകയും ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു എന്നിരുന്നാലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല. മരണം സംഭവിക്കുകയായിരുന്നു. പള്ളിയിലേയ്ക്ക് നമസ്കാരത്തിനു പോകുമ്പോഴാണ് അപകടം സംഭവിച്ചത്.

Continue Reading

Demise

കെ. എസ്. ശങ്കരന് നാട് വിട ചൊല്ലി.

Published

on

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപടുക്കുന്നതിന് മുഖ്യ പങ്കു വഹിച്ച കെ.എസ്. ശങ്കര ൻ ഓർമ്മയായി. വേലൂർ മണിമലർക്കാവ് മാറുമറയ്ക്കൽ സമര നേതാവും, മുതിർന്ന സി.പി. എം. നേതാവും, കെ.എസ്.കെ.ടി.യു. ആദ്യ കാല നേതാക്കളിലൊരാളുമായിരുന്ന കെ.എസ്. ശങ്കരന് അന്ത്യമോപചാരമർപ്പിക്കാൻ ആയിരക്കണക്കിനാളുകളാണ് അദ്ദേഹത്തിന്റെ വേലൂരിലെ വീട്ടിലെത്തിയത്. വ്യാഴാഴ്ച്ച പുലർച്ചെ പറവൂരിലുള്ള മകളുടെ വീട്ടിലായിരുന്ന ശങ്കര ന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. 89 വയസ്സായിരുന്നു. തലപ്പിള്ളി താലൂക്കിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടി പടുക്കുന്നതിൽ നേതൃത്വം നല്കിയ ഇദ്ദേഹം വാഴാനി കനാൽ സമരത്തിലും, മണിമലർക്കാവ് മാറു മറയ്ക്കൽ സമരത്തിലും, 1970-ലെ കുടികിടപ്പ് സമരത്തിലും, മിച്ചഭൂമി സമരത്തിലും, പങ്ക് വഹിച്ചു. മഹിളാ അസോസിയേഷൻ നേതാവായിരുന്ന കെ.വി. പുഷ്പയാണ് ഭാര്യ. ഒലീന, ഷോലിന, ലോഷിന എന്നിവർ മക്കളാണ് സലി, മനോജ്, രാജ്കുമാർ എന്നിവർ മരുമക്കളാണ്. വേലൂരിലെ അദ്ദേഹത്തിന്റെ വസന്തിയിലും, വടക്കാഞ്ചേരിയിലെ സി.പി.എം. പാർട്ടി ഓഫീസിലും പൊതു ദർശത്തിന് വെച്ച മൃതദ്ദേഹത്തിൽ സി.പി.എം. ജില്ല സെക്രട്ടറി, എം.എം. വർഗ്ഗീസ്, സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം വിജയ രാഘവൻ, എം.എൽ. എ.മാരായ എ.സി. മെയ്തീൻ, സേവ്യർ ചിറ്റിലപ്പിള്ളി, കെ.കെ.രാമചന്ദ്രൻ, സി.പി.എം. നേതാക്കളായ കെ.വി. അബ്ദുൾ ഖാദർ, ടി.കെ.വാസു, പി.എൻ. സുരേന്ദ്രൻ, കെ.ഡി. ബാഹുലേയൻ മാസ്റ്റർ, മേരി തോമസ്, എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത ലാൽ, വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ഷോബി എന്നിവർ അന്തിമോപചാരമർപ്പിച്ചു. പ്രവർത്തകരുടെ അകമ്പടിയോടെ പാമ്പാടി ഐവർമംത്തിലേയ്ക്ക് കൊണ്ടുപോയ മൃതദേഹം ഐവർ മഠ സ്മശാനത്തിൽ സംസ്കരിച്ചു.

Continue Reading

Demise

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച വമ്പൻ വാർപ്പിൽ ആദ്യ പാൽപായസം തയ്യാറാക്കി

Published

on

ഗുരുവായൂർ • ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച വമ്പൻ വാർപ്പിൽ തയാറാക്കിയ ആദ്യ പാൽപായസം പന്തീരടി പൂജയ്ക്ക് ഗുരുവായൂരപ്പന് നിവേദിച്ചു. അന്നലക്ഷ്മി ഹാളിലെ പ്രസാദ ഊട്ടിൽ ഭക്തർക്ക് നേദിച്ച പാൽപായസം വിളമ്പി. തിടപ്പള്ളിയിലെ പുതിയ അടുപ്പിൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് അഗ്നി പകർന്നു. വാർപ്പ് സമർപ്പിച്ച പ്രവാസി വ്യവസായി എൻ.ബി. പ്രശാന്ത് ആദ്യ ദിവസത്തെ പായസം വഴിപാട് ചെയ്തു.

Continue Reading

Charamam

മംഗലം ചീരാത്തുവളപ്പിൽ ബാബുരാജ് (53) അന്തരിച്ചു.

Published

on

മംഗലം ചീരാത്തുവളപ്പിൽ പരേതനായ രാഘവൻ മാസ്റ്ററുടെ മകൻ ബാബുരാജ് (53) അന്തരിച്ചു. സംസ്ക്കാരം ചൊവ്വാഴ്ച്ച ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ നടന്നു.

Continue Reading
Advertisement
Advertisement

Trending