കണ്ണന്തളിയിൽ ഉള്ള ജാഫർ അലി (37)ആണ് താനൂര്‍ പോലീസിന്റ പിടിയിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ ചെറിയേരിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ സാധനങ്ങള്‍ കണ്ടെടുത്തത്. ഒരു കിലോ 70 ഗ്രാം എംഡിഎംഎയും 76,000 രൂപയും, എയർഗൺ, കൊടുവാൾ, നെഞ്ചക്ക്, വിവിധ ആകൃതിയിലുള്ള കത്തികൾ, കത്തികൾ മൂർച്ച കൂട്ടുന്നതിനുള്ള അരം, ഇരുമ്പ് പൈപ്പ്, മരത്തിന്റെ വടികൾ എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്. കൂടാതെ എംഡിഎംഎ അളന്നു നൽകുന്നതിനുള്ള മെത്ത് സ്കെയിലും പിടകൂടി. ഇയാള്‍ സമാന കേസില്‍ മുന്‍പും പ്രതിയാണ്.