സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭരതനാട്യം,കുച്ചിപ്പുടി,നാടോടിനൃത്തം എന്നീ വിഭാഗങ്ങളിൽ എ ഗ്രേഡ് നേടി നാടിന്റെ അഭിമാനതാരമായ അമിത് കിഷോറിനെ യൂത്ത് കോൺഗ്രസ് വടക്കാഞ്ചേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. യൂത്ത് കോൺഗ്രസ് ദേശിയ സെക്രട്ടറി പി. എൻ. വൈശാഖ്, യൂത്ത് കോൺഗ്രസ് വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ് ശ്രീനേഷ് ശ്രീനിവാസൻ, ഭാരവാഹികളായ മുസ്തഫ അള്ളന്നൂർ, വി.എം അനീഷ്,രാകേഷ് അകമ്പാടം, എഡ്വിൻ ഡേവിസ്,കോൺഗ്രസ് മണ്ഡലം സെക്രട്ടറി. സതീഷ്
തുടങ്ങിയവർ നേതൃത്വം നൽകി.