രാജ്യത്ത് ഒക്ടോബര്‍ ഒന്നു മുതല്‍ 5ജി സേവനം ലഭ്യമാകും. ഒക്ടോബര്‍ ഒന്നിന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനം ലോഞ്ച് ചെയ്യുമെന്ന് ദേശീയ ബ്രോഡ്ബാന്‍ഡ് മിഷന് ട്വീറ്റ് ചെയ്തു. ഏഷ്യയിലെ ഏറ്റവും വലിയ ടെക്നോളജി എക്സിബിഷനായ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ വച്ചാവും 5ജി സേവനങ്ങള്‍ക്ക് തുടക്കമിടുക.മുമ്പ് വന്ന റിപ്പോട്ടുകളനുസരിച്ച് ആദ്യഘട്ടത്തില്‍ രാജ്യത്തെ പ്രധാന 13 നഗരങ്ങളിലാണ് 5ജി സേവനങ്ങള്‍ ലഭിക്കുക. അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലഖ്നൗ, മുംബൈ, പൂനെ എന്നിവിടങ്ങളിലാണ് ആദ്യം 5ജി സേവനം ലഭ്യമാക്കുക.