Connect with us

Events

യോഗ ദിനവും സംഗീതദിനവും സംയുക്തമായി ആചരിച്ചു.

Published

on

മുണ്ടത്തിക്കോട് : മുണ്ടത്തിക്കോട് Nss higher secondary സ്കൂളിൽ യോഗ ദിനവും സംഗീത ദിനവും സംയുക്തമായി ആഘോഷിച്ചു . പ്രധാന അധ്യാപിക ഗിരിജ ടീച്ചർ യോഗാചാര്യനെ സ്വാഗതം ചെയ്യുന്നതോടൊപ്പം യോഗയും സംഗീതവും ജീവിതത്തിൽ ചെല്ലുത്തുന്ന സ്വാധീനത്തെ കുറിച്ച് സംസാരിച്ചു. യോഗാചാര്യനായ ടി ബി വിജയൻ യോഗമുറകളെക്കുറിച്ചും നിത്യ ജീവിതത്തിൽ യോഗയുടെ പ്രധാന്യത്തെ ക്കുറിച്ചും സംസാരിച്ചു. തുടർന്ന് യോഗയുടെ പ്രാധാന്യത്തെക്കുറിച്ചു അഭിനന്ദന ടി എം സംസാരിച്ചു. സംഗിതവും യോഗയും ഇടകലർന്ന ഫ്യൂഷൻ ഡാൻസ് വ്യത്യസ്തത പുലർത്തി. ആകാശവാണിയിലെ അപ്ഗ്രേഡ് മ്യൂസിക് ആർട്ടിസ്റ്റും ഈ വിദ്യാലയത്തിലെ വിരമിച്ച അധ്യാപികയുമായ ശ്രീമതി സജിത ടീച്ചർ സംഗീത ദിനം ഉദ്ഘാടനം ചെയ്തു. സംഗീത ദിനത്തോടനുബന്ധിച്ച് നടന്ന പുള്ളുവൻ പാട്ട് കുട്ടികളിൽ കൗതുകമുണർത്തി. വെങ്ങിലശ്ശേരി സ്വദേശിയായ മുരളിയും സംഘവുമാണ് പുള്ളുവൻ പാട്ട് അവതരിപ്പിച്ചത്. പുള്ളുവൻപാട്ട് അധ്യാപകരിലും കുട്ടികളിലും നവോൻമേഷം പകർന്നു. സീനിയർ അധ്യാപിക ജ്യോതി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.

Continue Reading
Advertisement

Events

മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു

Published

on

തെക്കുംകര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്തത്. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി തെക്കുംകര പഞ്ചായത്ത് വൈസ് പ്രസിഡണ്ട്ഇ ഉമാലക്ഷ്മി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിസി സജീന്ദ്രൻ അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷൻ പി ആർ രാധാകൃഷ്ണൻ, മെഡിക്കൽ ഓഫീസർ ഡോ. ബിനിത,പഞ്ചായത്ത് മെമ്പർമാരായലീനജെറി, ഷൈബി ജോൺസൺ, ഐശ്വര്യ ഉണ്ണി, കുടുംബശ്രീ ചെയർപേഴ്സൺഅജിത സുനിൽ, പഞ്ചായത്ത് സെക്രട്ടറി ഡോ. ടി. എൻ.ബിന്ദു,ഹെൽത്ത് ഇൻസ്പെക്ടർപി.പി.രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു. വിഷയത്തെ സംബന്ധിച്ച് ഡോ. അർച്ചന ക്ലാസ് എടുത്തു.

Continue Reading

Events

മച്ചാട് സെന്റ് ആന്റണീസ് ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണിസിന്റെ ഊട്ടു തിരുനാളിനു കൊടിയേറി

Published

on

പുന്നംപറമ്പ് : മച്ചാട് സെന്റ് ആന്റണീസ് ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണിസിന്റെ ഊട്ടു തിരുനാളിനു കൊടിയേറി. തൃശ്ശൂർ അതിരൂപത വൈസ് ചാൻസിലർ ഫാ. ഡൊമിനിക് തലക്കോടെന്റെ നേതൃത്വത്തിൽ നടന്ന തിരുകർമ്മങ്ങൾക്കുശേഷമായിരുന്നു കൊടിയേറ്റം. ഇടവക വികാരി ഫാ. സെബിചിറ്റിലപ്പിള്ളിസഹകാർമികനായി. 13-നാണ് വിശുദ്ധ അന്തോണീസിന്റഊട്ടു തിരുനാൾ ആഘോഷം.കൊടിയേറ്റത്തോടെ തിരുനാളിന് ഒരുക്കമായുള്ള നവനാൾ ആചരണം ദേവാലയത്തിൽ തുടങ്ങി. തുടർന്ന് അൾത്താരയിലെ നവീകരിച്ച പെയിന്റിംഗ്സ് ഫാ. ഡൊമിനിക് തലക്കോടൻ ആശീർവദിച്ചു. തിരുനാൾ കമ്മറ്റി ജനറൽ കൺവീനർ യേശുദാസ് പുത്തിരി, കൈക്കാരന്മാരായ എം ഡി സോണി, സി ജെ ഫ്രാൻസിസ്, സി ഡി ജിജോ, സി ജെ ജിജോ, മദർ .സിസ്റ്റർ സെലസ്റ്റിന, തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Continue Reading
Advertisement
Advertisement

Trending