Connect with us

Job vacancy

വർക്ക് എക്സ്പീരിയൻസ് ടീച്ചറെ നിയമിക്കുന്നു

Published

on

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ചാലക്കുടിയിൽ പ്രവർത്തിച്ചുവരുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിൽ വർക്ക് എക്സ്പീരിയൻസ് ടീച്ചറെ 2022-23 അധ്യയന വർഷത്തേയ്ക്ക് മാത്രം ഹോണറേറിയം അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷകൾ  ക്ഷണിച്ചു. റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ സ്കൂളിൽ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിക്കുക. കരാർ കാലാവധിയിൽ യോഗ്യതാ പ്രമാണങ്ങളുടെ അസൽ ബന്ധപ്പെട്ട ഓഫീസിൽ സമർപ്പിക്കേണ്ടതും ആയത് കരാർ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് മാത്രം തിരികെ നൽകുന്നതുമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി 2023 മാർച്ച് 31 വരെ കരാർ നിയമനം നൽകും. സേവന കാലയളവിൽ 10,000/- രൂപ പ്രതിമാസ ഹോണറേറിയം അനുവദിക്കും.
താൽപ്പര്യമുള്ള അപേക്ഷകർ ബയോഡാറ്റ, യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂലൈ 7ന് ചാലക്കുടി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഡെവലപ്പ്മെന്‍റ് ഓഫീസിൽ  നടത്തുന്ന വാക്ക് ഇൻ ഇന്‍റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ : 0480- 2960400

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Job vacancy

ജോലി ഒഴിവ് ; ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ ആവശ്യമുണ്ട്

Published

on

വനിതാ ശിശു വികസന വകുപ്പ്-തൃശൂർ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ജില്ലാ റിസോഴ്സ് സെന്ററിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ പാർടൈമായി നിയമിക്കുന്നു. എംഫിൽ ക്ലിനിക്കൽ സൈക്കോളജി, ആർസിഐ രജിസ്ട്രേഷൻ എന്നീ യോഗ്യതയുള്ളവർ മാത്രം അപേക്ഷിക്കുക. പ്രവൃത്തി പരിചയം അഭിലഷണീയം. അപേക്ഷ അയക്കേണ്ട വിലാസം- ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയം, രണ്ടാംനില സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, ത്യശൂർ: 680003. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20, ഫോൺ : 04872364445

Continue Reading

Job vacancy

വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ താത്കാലിക നിയമനം

Published

on

വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ ഫാർമസിസ്റ്റ്, ഇ.സി.ജി ടെക്‌നിഷ്യൻ തസ്തികളിലേക്ക് ദിവസവേതന കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. പ്രായപരിധി 40വയസ്സിനു താഴെ. താല്പര്യമുള്ളവർ വയസ്സ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്‍റെ ഒറിജിനലും പകർപ്പും സഹിതം ഓഗസ്റ്റ് 19ന് അഭിമുഖത്തിന്‌ ഹാജരാകണം. കാലത്ത് 10.30ന് ഫാർമസിസ്റ്റ് തസ്തികയിലേക്കും ഉച്ചക്ക് 12ന് ഇ.സി.ജി ടെക്‌നിഷ്യനും ഉള്ള അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്ക് വടക്കാഞ്ചേരി ജില്ലാ ആശുപത്രി ഓഫീസിൻ്റെ പ്രവർത്തന സമയത്ത് ബന്ധപ്പെടേണ്ടതാണ്. ഫോൺ : 04884-235214.

Continue Reading

Job vacancy

അധ്യാപക ഒഴിവ്

Published

on

തളിക്കുളം ഗവ. വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിൽ വി എച്ച് എസ് ഇ വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ് വൊക്കേഷണൽ ടീച്ചർ തസ്തികയിൽ ഒഴിവ്. നിയമനം ദിവസ വേതനാടിസ്ഥാനത്തിൽ. നിശ്ചിത യോഗ്യതയുള്ളവർ ആഗസ്റ്റ് 16 ന് രാവിലെ 11 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി വി എച്ച് എസ് ഇ ഓഫീസിൽ ഹാജരാകണം.

Continue Reading

Job vacancy

ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

Published

on

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് താല്‍പ്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. 2023 മാര്‍ച്ച് 31 വരെയാണ് നിയമനം. ബയോഡാറ്റ, യോഗ്യത, വയസ്, ജാതി എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ആഗസ്റ്റ് 11ന് രാവിലെ 10 മണിക്ക് ചാലക്കുടി ട്രൈബല്‍ ഡവലപ്പ്‌മെന്‍റ് ഓഫീസില്‍ ഇന്‍റര്‍വ്യൂവിന് പങ്കെടുക്കണം. ഫോണ്‍: 0480-2960400

Continue Reading

Job vacancy

ചാലക്കുടി ബ്ലോക്ക് പഞ്ചായത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയറുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

Published

on

ചാലക്കുടി ബ്ലോക്ക് പഞ്ചായത്തില്‍ താല്‍ക്കാലികമായി ഒഴിവ് വരുന്ന
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അക്രഡിറ്റഡ് എഞ്ചിനീയറുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നു. സിവില്‍/ അഗ്രികള്‍ച്ചറല്‍/ എഞ്ചിനീയറിംഗ് ഡിഗ്രി ഉള്ളവര്‍ക്ക് അപേക്ഷിക്കാം. മൂന്ന് വര്‍ഷ പോളിടെക്നിക്ക് സിവില്‍ ഡിപ്ലോമയും കുറഞ്ഞത് അഞ്ച് വര്‍ഷം പ്രവര്‍ത്തി പരിചയവും വേണം. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഈ മാസം 11 വൈകിട്ട് 4 മണി വരെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ – 0480 2701446.

Continue Reading

Job vacancy

ഐ. ടി. ഐ കളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

Published

on

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന 23 ഐ.ടി.ഐ കളില്‍ 2022-23 അധ്യായന വര്‍ഷത്തില്‍ ”എംപ്ലോയബിലിറ്റി സ്‌കില്‍സ്’ എന്ന വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ ആവശ്യമുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ഡിപ്ലോമ, ടി.ഒ.ടീ. കോഴ്‌സ്, അടിസ്ഥാന കംപ്യൂട്ടര്‍, ഇംഗ്ലീഷ്, ആശയ വിനിമയം എന്നിവ പ്ലസ് ടൂ, ഡിപ്ലോമ തലങ്ങളില്‍ പഠിച്ചുള്ള അറിവ് എന്നിവയാണ് അടിസ്ഥാന യോഗ്യത.
ജോലിക്ക് മണിക്കൂറിന് 240 രൂപ നിരക്കില്‍ പ്രതിഫലം ലഭിക്കുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ആഗസ്റ്റ് പത്തിന് ബുധനാഴ്ച രാവിലെ പത്ത് മണിക്ക് കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ റെയില്‍വെ സ്‌റ്റേഷന് സമീപമുള്ള എലത്തൂര്‍ ഗവ.ഐ.ടി.ഐയില്‍ വെച്ച് നടത്തുന്ന ഇന്‍റര്‍വ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 0495 2461898.

Continue Reading
Advertisement
Advertisement

Trending