തൃശ്ശൂര്‍ : നെഹ്റു യുവകേന്ദ്ര, നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ ഘടകം, സെന്‍റ് തോമസ് കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലാതല യോഗാ ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു. പാലോക്കാരന്‍ സ്‌ക്വയറില്‍ നടന്ന ജില്ലാതല യോഗാദിന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യോഗ നിത്യജീവിതത്തില്‍ ഒരു ദിനചര്യയായി മാറേണ്ടതുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. നൂറു ദിവസം നീണ്ടുനിന്ന യോഗാ മഹോത്സവത്തിന്‍റെ ഭാഗമായി നടന്ന വിവിധ മത്സരവിജയികള്‍ക്ക് അദ്ദേഹം സമ്മാനങ്ങള്‍ വിതരണം ചെയ്തു. യോഗാ പരിശീലനത്തിലും കണ്‍വെന്‍ഷനിലും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 200 ഓളം യുവതി, യുവാക്കള്‍ പങ്കെടുത്തു.
കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍ അധ്യക്ഷയായി. സെന്‍റ് തോമസ് കോളേജ് പ്രിന്‍സിപ്പാള്‍ ഫാ.ഡോ.മാര്‍ട്ടിന്‍ കെ എ മുഖ്യപ്രഭാഷണം നടത്തി. സെന്‍റ് തോമസ് കോളേജ് എക്‌സിക്യൂട്ടീവ് മാനേജര്‍ ഫാ.ബിജു പനന്‍ങ്ങാടന്‍ യോഗാദിന സന്ദേശം നല്‍കി. എന്‍ എസ് എസ് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.ബിനു ടി വി, നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ സി ബിന്‍സി, പൂര്‍ണ്ണിമ സുരേഷ്, ഒ നന്ദകുമാര്‍, രഞ്ജിത്ത് വര്‍ഗീസ്, ഡോ.വിമല കെ. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. യോഗ പരിശീലത്തിന് യോഗാചാര്യ ഷാജി വരവൂര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം പ്രദര്‍ശിപ്പിച്ചു.
കനത്ത മഴയിൽ ഭാരത പുഴ നിറഞ്ഞ് കവിഞ്ഞു.പ്രസിദ്ധമായ പങ്ങാ വ് ശിവക്ഷേത്ര പരിസരത്തും ,പൂമുള്ളി ആയുർവേദ കോളേജിന്റെ പിൻവശത്തും വെള്ളം കയറി. ഭാരത പുഴയുടെ തീരത്തുള്ള സ്മശാനം പൂർണ്ണമായും വെള്ളത്തിൽ മുങ്ങി .തകർന്നു വീണ പഴയ കൊച്ചിൻ പാലത്തിന് മുളിലൂടെ വെള്ളം കുത്തിയൊലിച്ച് ഒഴുകയാണ്. ഭാരത പുഴയുടെ തീരത്തുള്ള പല വീടുകളിലും വെള്ളം കയറി. ഭാരത പുഴയുടെ തീരത്തുള്ള വർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നല്കിയിട്ടുണ്ട്.മഴ കനക്കുന്ന പക്ഷം ഭാരത പുഴയുടെ തീരത്തുള്ള ഹോട്ടലുകളിലും വെള്ളം കയറാൻ സാദ്ധ്യതയുണ്ട്.പറ ന്നൊഴുകുന്ന നിളയുടെ സൗന്ദര്യം കണ്ടാസ്വതിക്കാൻ നിരവധി പേരാണ് കൊച്ചിൻ പാല ത്തിന് മുളിൽ എത്തുന്നതു്.
വേട്ടയാടപ്പെട്ടപ്പോഴെല്ലാം ഉമ്മൻ ചാണ്ടി ചേർത്തുനിർത്തിയെന്ന് കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. ഏറെ വേട്ടയാടപ്പെട്ട കുടുംബങ്ങളാണ് ഉമ്മൻ ചാണ്ടിയുടേതും കോടിയേരിയുടേതുമെന്ന് ബിനീഷ് കോടിയേരി 24നോട് പറഞ്ഞു മ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിൽ കോട്ടയം പുതുപ്പള്ളിയിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ബിനീഷ്. ജയിലിൽ കിടന്നപ്പോൾ തന്നെ വിളിച്ചാശ്വസിപ്പിച്ച ഒരേയൊരു നേതാവായിരുന്നു ഉമ്മൻ ചാണ്ടി.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ദിനത്തോടനുബന്ധിച്ച് കരുണം കൂട്ടായ്മ ജനഹൃദങ്ങളിൽ ഉമ്മൻചാണ്ടി എന്ന വിഷയത്തിന് ആസ്പദമാക്കി ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിച്ചു.
രാമായണമാസത്തോടനുബന്ധിച്ചു മുണ്ടത്തിക്കോട് കല്ലടി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഒരാഴ്ച ക്കാലം നടത്തുന്ന സൗജന്യ ഔഷധ കഞ്ഞി വിതരണം ആരംഭിച്ചു. ട്രസ്റ്റ് ചെയർമാൻ മാരാത്ത് ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ സുധീഷ്ബാബു അധ്യക്ഷത വഹിച്ചു. പാതിരിക്കോട്ടുകാവ് ക്ഷേത്രസമിതി സെക്രട്ടറി രാജൂ മാരാത്ത് മുഖ്യ അഥിതി ആയി രുന്നു. നൂറ് കണക്കിന് ഭക്ത ജനങ്ങൾ പങ്കാളികളായി. ഇ എം രാമപ്രസാദ് സ്വാഗതവും ജി രഘുനാഥ് നന്ദിയും പറഞ്ഞു. കെ മണികണ്ഠൻ, കെ എം സജീഷ്, പി ബി ബിനീഷ്, വി എസ് സ്മിഷാദ്. സുരേഷ്, സജിത്ത് പുത്തൻവീട്ടിൽ എന്നിവർ നേതൃത്വം നൽകി.
യുപി ബിജെപിയിലെ സംസ്‌ഥാന ഘടകത്തിൽ ചേരിതിരിവുകൾ ഉണ്ടെന്ന വാർത്തകൾക്കിടെ യോഗി മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ സാധ്യതയുണ്ടെന്നു ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മന്ത്രിസഭയ്ക്ക് പുറമെ ബിജെപി സംസ്‌ഥാന ഘടകത്തിലും വലിയ അഴിച്ചുപണികൾ നടന്നേക്കുമെന്നാണു സൂചന മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയും തമ്മിലുള്ള അസ്വാരസ്യങ്ങൾക്കിടെയാണു പാർട്ടി തലത്തിലും കാബിനറ്റിലും മാറ്റങ്ങൾക്ക് ബിജെപി ഒരുങ്ങുന്നത്
ചീകിയൊതുക്കാതെ പാറിപ്പറക്കുന്ന മുടിയിഴകള്‍, സ്വതസിദ്ധമായ പുഞ്ചിരി, മുഖത്തേക്കൊന്ന് നോക്കുന്ന ആരും ഒരു നിമിഷം അമ്പരന്ന് പോകുന്ന ഉമ്മന്‍ചാണ്ടിയുടെ പൂര്‍ണകായ പ്രതിമ കണ്ടു ഭാര്യ മറിയാമ്മയും മകള്‍ മറിയയും വിതുമ്പി. അദ്ദേഹത്തിന്‍റെ സ്വന്തം വസ്ത്രങ്ങള്‍ ധരിപ്പിച്ച് നിര്‍ത്തിയ പ്രതിമ കണ്ട് ഭാര്യമറിയാമ്മയും മകള്‍ മറിയയും വിതുമ്പി. അദ്ദേഹത്തിന്‍റെ സ്വന്തം വസ്ത്രങ്ങള്‍ ധരിപ്പിച്ച് നിര്‍ത്തിയ പ്രതിമ കണ്ട് ഭാര്യ കൈയ്യിലും കവിളിലും തൊട്ടുകൊണ്ട് ഓര്‍മകളിലേക്ക് പോയി.