വടക്കാഞ്ചേരി : സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന അഡ്വ.എം.കൃഷ്ണൻകുട്ടിയുടെ 13-ാം മത് സ്മൃതി വടക്കാഞ്ചേരി ശ്രീകേരളവർമ്മ പബ്ലിക് ലൈബ്രറിയിൽ ആചരിച്ചു. സാഹിത്യകാരൻ കൂടിയായ അദ്ദേഹത്തിന് ആദരവർപ്പിച്ച് ലൈബ്രറി അംഗം ജോയ് കണ്ണമ്പുഴയുടെ മൂന്നാമത്തെ നോവലായ “നീർപ്പോള ” പ്രകാശനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് വി. മുരളിയുടെ അദ്ധ്യക്ഷനായി.സേവ്യർ ചിറ്റിലപ്പള്ളി എം.എൽ.എ സ്മൃതി ഉദ്ഘാടനം ചെയ്തു.എ സി.മൊയ്തീൻ എം.എൽ.എ , വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി.എൻ.സുരേന്ദ്രന് നൽകി പുസ്തക പ്രകാശന ചടങ്ങ് നിർവഹിച്ചു. സാഹിത്യനിരൂപകൻ ഡോ.ബാബു കൃഷ്ണ കുമാർ കഥയുടെ വർത്തമാനം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.നഗര സഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.ആർ.അനുപ് കിഷോർ, കൗൺസിലർ സന്ധ്യ കൊടയ്ക്കാടത്ത്, ഫൊറോന വികാരി റവ.ഫാദർ ആൻ്റണി ചെമ്പകശ്ശേരി, കഥാകൃത്തുക്കളായ പി.ശങ്കരനാരായണൻ, കെ.എസ്.അബ്ദു റഹ്മാൻ , ലൈബ്രറി സെക്രട്ടറി ജി.സത്യൻ , ജോയ് കണ്ണമ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു.