സംസ്ഥാന സ്കൂൾകലോത്സവത്തിൽ ഹൈസ്കൂള്‍ സംസ്കൃതോത്സവത്തിൽ പാഠകത്തിൽ A ഗ്രേഡ് കരസ്ഥമാക്കിയ നെല്ലുവായ് മുല്ലക്കൽ വാരിയം സന്തോഷ് മാസ്റ്ററുടെയും സൗമ്യയുടെയും മകളായ ആർഷ എസ്. വാര്യരെ നെല്ലുവായ് പ്രവ്ദ കലാ – സാംസ്കാരികവേദി അനുമോദിച്ചു. അനുമോദനയോഗം ജില്ലാ പഞ്ചായത്ത് അംഗം. ജലീല്‍ ആദൂര്‍ ഉദ്ഘാടനം ചെയ്തു. പ്രവ്ദ പ്രസിഡന്റ് ടി.കെ. ശിവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് മാവേലിമന ട്രഷറർ എന്‍.എം. മിഥുൻ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എന്‍.ബി. ബിജു, പ്രസ്സ് ക്ലബ് പ്രസിഡന്റ് എ .എം റഷീദ് , ആർ. ഉണ്ണികൃഷ്ണൻ, എം.പി അബു, കെ.വി. വാസുദേവൻ എന്നിവർ സംസാരിച്ചു.