സർക്കാർ- അർദ്ധസർക്കാർ, സ്വയംഭരണ, ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങളിൽ ബയോമെട്രിക് സംവിധാനം ജനുവരി ഒന്നു മുതൽ നടപ്പാക്കുന്നു.
കളക്ടറേറ്റുകൾ, ഡയറക്ടറേറ്റ്, വകുപ്പ് മേധാവികളുടെ ഓഫീസുകൾ എന്നിവിടങ്ങളിലാണ് പഞ്ചിങ് ഏർപ്പെടുത്തുന്നത്.
അതോടൊപ്പം ഹാജർ സ്പാർക്കുമായി ബന്ധപ്പെടുത്തുകയും ചെയ്യും. വൈകിയെത്തുന്നവരുടെ അവധി ഓട്ടോമാറ്റിക്കായി പാർക്കിൽ രേഖപ്പെടുത്തുകയും ശമ്പളത്തിൽ കുറവ് വരുകയും ചെയ്യും.