ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം BJP വടക്കാഞ്ചേരി മണ്ഡലം തല പ്രവർത്തകർ വടക്കാഞ്ചേരിയിൽ സമുചിതമായി ആഘോഷിച്ചു.
ഗാന്ധിജയന്തി വരെ ഭാരതീയ ജനതാ പാർട്ടി നടത്തുന്ന ഔദ്യോഗിക ആഘോഷ സേവന സമ്പർക്ക പരിപാടിയായ സേവന പക്ഷികത്തിന്റെ വടക്കാഞ്ചേരി മണ്ഡലംതല ഉൽഘാടനം നടന്നു. മണ്ഡലം പ്രഭരിയും ജില്ല വൈസ് പ്രസിഡന്റ് കൂടി യായസുജയ് സേനൻ വടക്കാഞ്ചേരി ഹെഡ് പോസ്റ്റ് ഓഫിസിൽ നിന്ന് ജന്മദിന ആശംസ കാർഡുകൾ അയച്ചു കൊണ്ട് നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് നിത്യ സാഗർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ് രാജു, ട്രഷറർ രാമപ്രസാദ്, സെൽ കോ ഓർഡിനേറ്റർ കെ കെ സുരേഷ് മുണ്ടത്തിക്കോട് ഏരിയ പ്രസിഡന്റ് ബിനീഷ് കെ. ആർ, മഹിളമോർച്ച മണ്ഡലം ട്രഷറർ ജിജി സാത്യൻ, കൗൺസിലർ കവിത കൃഷ്ണനുണ്ണി മുതിർന്ന കാര്യകർത്താവും സംസ്ഥാന കൗൺസിൽ അംഗം ഇ. ചന്ദ്രൻ, മണ്ഡലം കമ്മിറ്റി അംഗം ശശികുമാർ, കർഷകമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് എം കൃഷ്ണകുമാർ, കൃഷ്ണനുണ്ണി, രവി, കെ.ടി രാജൻ, ബാലകൃഷ്‌ണൻ വിനയൻ, രഞ്ജിത്ത്, വിദ്യാസാഗർ തുടങ്ങിയവർ പങ്കെടുത്തു.