സമുന്നതനായ കമ്മ്യൂണിസ്റ്റ് നേതാവ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ട് തെക്കുംകര ഗ്രാമപഞ്ചായത്ത് കേന്ദ്രമായ പുന്നംപറമ്പ് സെന്ററിൽ നടന്ന സർവകക്ഷി അനുസ്മരണ പൊതുയോഗം നടന്നു. ജില്ലാ കമ്മറ്റിയംഗം മേരി തോമസ് ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി പി.എൻ.ഹരിദാസൻ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി വറീത് ചിറ്റിലപ്പിള്ളി, സിപിഐഎം ഏരിയ കമ്മറ്റി അംഗങ്ങളായ ടി.വി. സുനിൽകുമാർ, ടി. പരമേശ്വരൻ, എ.കെ. സുരേന്ദ്രൻ, ലോക്കൽ സെക്രട്ടറി എ.ജി. സന്തോഷ് ബാബു, സിപിഐ മണ്ഡലം സെക്രട്ടറി ഇ.എൻ.ശശി, വടക്കാഞ്ചേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.വി. സുനിൽകുമാർ, ബ്ലോക്ക് വികസനകാര്യ ചെയർപേഴ്സൺ എം.കെ. ശ്രീജ തുടങ്ങിയവർ സംസാരിച്ചു.