ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂളില്‍ നടന്ന ആരോഗ്യമേളയുടെ ഉദ്ഘാടനം സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നിന്ന് വിവിധ പഞ്ചായത്തുകളുടെ ആഭിമുഖ്യത്തില്‍ ബഹുജന റാലിയോടെയാണ് മേളയ്ക്ക് തുടക്കം കുറിച്ചത്. മേളയോടനുബന്ധിച്ച് അലോപ്പതി, ആയുര്‍വേദം, ഹോമിയോ വിഭാഗങ്ങളുടെ പ്രദര്‍ശന സ്റ്റാളുകള്‍, വൈദ്യപരിശോധന ക്യാമ്പുകള്‍, ആരോഗ്യസെമിനാര്, എന്നിവയും സംഘടിപ്പിച്ചു. സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതികള്‍, വിവിധ ആരോഗ്യ സേവനങ്ങള്‍ എന്നിവയെ പറ്റി പൊതുസമൂഹത്തില്‍ അവബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലോക്ക് അടിസ്ഥാനത്തില്‍ ആരോഗ്യമേളകള്‍ നടത്തുന്നത്. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തില്‍, വൈസ് പ്രസിഡന്റ് ലീനാ ഡേവിസ്, ബ്ലോക്ക് മെമ്പര്‍മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്കിന് കീഴിലുള്ള 6 പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ യു ആര് രാഹുല്‍, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.