കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലത്തിലേറെ പീച്ചി ചെന്നായ്പ്പാറ ദിവ്യഹൃദയാശ്രമത്തിന്, നേതൃത്വം കൊടുക്കുകയും, പാണഞ്ചേരി,പുത്തൂർ പഞ്ചായത്തുകളിലെ മലയോര മേഖലകളിലെ അശരണർക്ക് കൈത്താങ്ങ് ആവുകയും, ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് സാമൂഹ്യസേവന രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത ജോർജ് കണ്ണംപ്ലാക്കൽ അച്ചന് മുൻ എംഎൽഎ. എം.പി വിൻസെന്റിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ യാത്രയയപ്പ് നൽകി. എം എൽ എ ആയിരുന്ന കാലത്ത് ജോർജ് കണ്ണംപ്ലാക്കൽ അച്ചന്റെ സംഘടനാരംഗത്തെ മികവ് വേറിട്ട അനുഭവങ്ങളാണ് തനിക്ക് പകർന്നു നൽകിയെന്ന് എം പി വിൻസെന്റ് പറഞ്ഞു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ്, ഡിസിസി ജനറൽ സെക്രട്ടറി എം എൽ ബേബി,കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ സി അഭിലാഷ്, വി വി മുരളീധരൻ, ജോണി ചിറയത്ത് , എം യു മുത്തു,കെ എൻ വിജയകുമാർ, ടി കെ ശ്രീനിവാസൻ, സിനോയ്, ശോഭനചന്ദ്രൻ, തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരിന്നു . ആശ്രമത്തിലേക്ക് ഒരു മാസത്തേക്ക് ആവശ്യമായ പലചരക്ക് നിത്യപയോഗ സാധനങ്ങളുമായാണ് എം പി വിൻസെന്റും കോൺഗ്രസ് പ്രവർത്തകരും എത്തിച്ചേർന്നത്.