വാർദ്ധ്യക്ക സംബന്ധമായ അസുഖത്തെ തുടർന്ന് തൃശ്ശൂര്‍ അമല ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നലെ രാത്രിയിലായിരുന്നു അന്ത്യം. പത്രപ്രവർത്തകൻ, തായമ്പക വിദ്ഗധൻ , തിരക്കഥാകൃത്ത്, നടന്‍, നാടകകൃത്ത്, കലാനിരൂപകന്‍ തുടങ്ങി നിരവധി മേഖലകളിൽ വ്യക്തിമുദ്രചാര്‍ത്തിയ പ്രതിഭയായിരുന്നു അദ്ദേഹം. ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെയും ചൊവ്വല്ലൂർ ശിവക്ഷേത്രത്തിലെയും കഴകകുടുംബമായ ചൊവ്വല്ലൂർ വാര്യത്തെ അംഗമാണ് ചൊവ്വല്ലൂര്‍ കൃഷ്ണൻകുട്ടി. ഗരുവായൂരപ്പന്റെ ഭക്തനായിരുന്ന. ഗരുവായൂരപ്പനെ കുറിച്ച് പ്രശസ്തമായ നിരവധി ഭക്തി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ഏതാനും ചലച്ചിത്രങ്ങൾക്കും നിരവധി ആൽബങ്ങൾക്കും അദ്ദേഹം രചന നിർവ്വഹിച്ചിട്ടുണ്ട്. സംസ്ക്കാരം ഇന്ന് വൈകീട്ട് വീട്ടുവളപ്പിൽ നടക്കും