തൃശ്ശൂര്‍: വാഹനത്തിന് വഴികൊടുക്കാത്തതിൻ്റെ വിരോധത്തില്‍ വനിതാഡോക്ടറുടെ കാര്‍ തടഞ്ഞുനിര്‍ത്തി വസ്ത്രങ്ങളില്‍ പിടിച്ചുവലിച്ച് അപമാനിക്കുകയും ആക്രമിക്കുകയും ചെയ്ത കേസില്‍ പ്രതി പിടിയില്‍.
അയ്യന്തോള്‍ കാര്ത്യായനീക്ഷേത്രത്തിനടുത്ത് താമസിക്കുന്ന മരത്താക്കര പൊന്തെക്കന്‍ വീട്ടില്‍ ആഷിക് (27) ആണ് പിടിയിലായത്.
തിങ്കളാഴ്ച-ന് 2.45-ന് അയ്യന്തോള്‍ ഉദയനഗറിലായിരുന്നു സംഭവം. സ്കൂട്ടര്‍ യാത്രക്കാരനായ പ്രതി ഡോക്ടറെ ആക്രമിച്ചു. മുഖത്തും കൈയിലും കൈചുരുട്ടി ഇടിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു. വെസ്റ്റ് എസ്.എച്ച്.ഒ. ടി.പി. ഫര്‍ഷാദിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.