Connect with us

Health

‘ഓപ്പറേഷന്‍ ഓയില്‍’ എന്ന പേരില്‍ വെളിച്ചെണ്ണയ്ക്ക് സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

Published

on

സംസ്ഥാനത്ത് മായം കലര്‍ന്ന വെളിച്ചെണ്ണയുടെ വില്‍പ്പന തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ഓപ്പറേഷന്‍ ഓയില്‍’ എന്ന പേരില്‍ വെളിച്ചെണ്ണയ്ക്ക് സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 100 ഓളം കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. പോരായ്മകള്‍ കണ്ടെത്തിയവര്‍ക്കെതിരെ നോട്ടീസ് നല്‍കുകയും പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ തുടരുന്നതാണ്. ബ്രാന്‍ഡ് രജിസ്‌ട്രേഷന്‍ എല്ലാ വെളിച്ചെണ്ണ നിര്‍മ്മാതാക്കളും നിര്‍ബന്ധമായും കരസ്ഥമാക്കേണ്ടതാണെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
സംസ്ഥാനത്ത് ഒരു നിര്‍മ്മാതാവിന് ഒരു ബ്രാന്‍ഡ് വെളിച്ചെണ്ണ മാത്രമേ പുറത്തിറക്കാന്‍ അനുവാദമുള്ളൂ. മായം കലര്‍ന്ന വെളിച്ചെണ്ണ വില്‍പ്പന തടയുന്നതിന്റെ ഭാഗമായി ഇത് കര്‍ശനമായും നടപ്പിലാക്കും. ബ്രാന്‍ഡ് രജിസ്‌ട്രേഷന്‍ ഇല്ലാത്ത വെളിച്ചെണ്ണയുടെ വില്‍പ്പന തടയുന്നതിനും ഇത്തരം വെളിച്ചെണ്ണ പിടിച്ചെടുക്കുന്നതിനും നിയമ നടപടിയ്ക്ക് വിധേയമാക്കുന്നതുമാണ്. എണ്ണയില്‍ സള്‍ഫറിന്റെ സാന്നിധ്യം ഉണ്ടോയെന്നും പരിശോധിക്കുന്നതാണ്. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പയിന്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി.
ഈ കാമ്പയിന്റെ ഭാഗമായി ഓപ്പറേഷന്‍ ഷവര്‍മ, ഓപ്പറേഷന്‍ മത്സ്യ, ഓപ്പറേഷന്‍ ജാഗറി തുടങ്ങിയവ നടപ്പിലാക്കി പരിശോധനകള്‍ ശക്തമാക്കി. ഒക്‌ടോബര്‍ മാസം മുതല്‍ വിവിധ ജില്ലകളിലായി 4905 പരിശോധനകളാണ് നടത്തിയത്. 651 സാമ്പിളുകള്‍ശേഖരിച്ച് ലാബുകളില്‍ അയച്ചിട്ടുണ്ട്. 294 സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ് നല്‍കി പിഴ ഈടാക്കി. വിവിധ ജില്ലകളിലായി 66 രാത്രികാല പരിശോധനകളും 25 ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ചുള്ള പരിശോധനകളും നടത്തി. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി 446 പരിശോധനകള്‍ നടത്തി. 6959 കിലോഗ്രാം കേടായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഓപ്പറേഷന്‍ ഷവര്‍മയുടെ ഭാഗമായി 537 പരിശോധനകള്‍ നടത്തി. മാനദണ്ഡം പാലിക്കാത്ത 177 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ കൗണ്‍സിലര്‍ എസ്.എ.എ. ആസാദിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

Published

on

വടക്കാഞ്ചേരി നഗരസഭയിലെ എട്ടാം ഡിവിഷനിൽ പകർച്ച വ്യാധികളായ വയറിളക്കരോഗങ്ങൾ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വൈറൽപനി, മലമ്പനി, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയപകർച്ചവ്യാദികളെ നേരിടാൻ കൗൺസിലർ എസ്.എ.എ. ആസാദിന്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.ആരോഗ്യ വിഭാഗം പ്രവർത്തകരായ ലിസ്സി, ധന്യ, ശ്രീരേഖ, ഷാഹിന, മേഘ, ജീൻസി, സിന്ധു, സൗമ്യ എന്നിവരും ആശാ വർക്കർമാരും അംഗൻവാടി പ്രവർത്തകരും പങ്കെടുത്തു.

Continue Reading

Events

മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു

Published

on

തെക്കുംകര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്തത്. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി തെക്കുംകര പഞ്ചായത്ത് വൈസ് പ്രസിഡണ്ട്ഇ ഉമാലക്ഷ്മി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിസി സജീന്ദ്രൻ അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷൻ പി ആർ രാധാകൃഷ്ണൻ, മെഡിക്കൽ ഓഫീസർ ഡോ. ബിനിത,പഞ്ചായത്ത് മെമ്പർമാരായലീനജെറി, ഷൈബി ജോൺസൺ, ഐശ്വര്യ ഉണ്ണി, കുടുംബശ്രീ ചെയർപേഴ്സൺഅജിത സുനിൽ, പഞ്ചായത്ത് സെക്രട്ടറി ഡോ. ടി. എൻ.ബിന്ദു,ഹെൽത്ത് ഇൻസ്പെക്ടർപി.പി.രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു. വിഷയത്തെ സംബന്ധിച്ച് ഡോ. അർച്ചന ക്ലാസ് എടുത്തു.

Continue Reading

Health

പ്രതിരോധശേഷിക്ക് ഏത്തപ്പഴം

Published

on

പ്രതിരോധശേഷിക്ക് ഏത്തപ്പഴം

Continue Reading

Health

രോഗ പ്രതിരോധശേഷിക്ക് പാലക് ചീര

Published

on

രോഗ പ്രതിരോധശേഷിക്ക് പാലക് ചീര

Continue Reading

Health

ഓർമ്മശക്തിക്ക് ഡാർക്ക് ചോക്കലേറ്റ്

Published

on

ഓർമ്മശക്തിക്ക് ഡാർക്ക് ചോക്കലേറ്റ്

Continue Reading

Health

കരിക്കിൻ വെള്ളത്തിന്റെ ഗുണം

Published

on

കരിക്കിൻ വെള്ളത്തിന്റെ ഗുണം

Continue Reading
Advertisement
Advertisement

Trending