ഹോമിയോ ശാസ്ത്ര വേദി സംസ്ഥാന തല രജത ജൂബിലി ആഘോഷ ചടങ്ങില്‍ സ്വാമി ആതുരദാസ്ജി അവാര്‍ഡ് സമര്‍പ്പണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ ഹോമിയോപ്പതി മരുന്നുകളുടെ കഴിവിനെ സംബന്ധിച്ചു കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വാമി ആതുരദാസ് ജി പുരസ്കാരം ഡോ: വി. ആര്‍ ഉണ്ണികൃഷന് മന്ത്രി സമര്‍പ്പിച്ചു . രജത ജൂബിലി തുടര്‍ പദ്ധതികള്‍ മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. കേരള ഹോമിയോ ശാസ്ത്ര വേദി ചെയര്‍മാന്‍ ഡോ: ടി എന്‍ പരമേശ്വര കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. കോവിഡാനന്തര രോഗങ്ങളില്‍ ഹോമിയോ ചികിൽസ എന്ന സെമിനാര്‍ സ്റ്റേറ്റ് ഹോമിയോപ്പതി വെറ്ററന്‍സ് ക്ലബ്ബ് സെക്രട്ടറി ഡോ: ഗില്‍ബര്‍ട് പി പോള്‍ ഉദ്ഘാടനം ചെയ്തു. ഡോ: സണ്ണി ജെ ജേക്കബ്, ഡോ: പ്രൊഫ: അജയകുമാര്‍ ബാബു, , ഡോ. എസ് സരിത്ത് കുമാര്‍, നടന്‍ നാരായണന്‍ കുട്ടി, ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ സുഷമ്മ നന്ദകുമാര്‍, വിനായക മിഷന്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ: പി. കെ സുധീര്‍, ഡോ, ജനാര്‍ദനന്‍ നായര്‍, ഡോ: റെജൂ കരീം, ഡോ, ബിനോയ് വല്ലഭശ്ശേരി , ഡോ: എസ് ജി ബിജു തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന പ്രസിഡണ്ട് ആയി ഡോ: ടി. എന്‍ പരമേശ്വര കുറുപ്പിനെയും, ജനറല്‍ സെക്രട്ടറിയായി ഡോ: എസ്. സരിത്ത് കുമാറിനെയും , ട്രഷറർ ആയി ഡോ: റഹീസ് കെ മിന്‍ഹാന്‍സിനെയും തിരഞ്ഞെടുത്തു.