തിയോഗ് മണ്ഡലത്തില്‍ സിപിഐഎം സ്ഥാനാര്‍ഥി രാകേഷ് സിന്‍ഹ 5000ലധികം വോട്ടുകള്‍ക്ക് തോറ്റു. ലഭ്യമാകുന്ന കണക്കുകള്‍ പ്രകാരം 18,709 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന്റെ കുല്‍ദീപ് സിങ് റാത്തോര്‍ വിജയിച്ചു
സിപിഐഎമ്മിന്റെ ശക്തികേന്ദ്രമായി മാറിയ തിയോഗില്‍ വിജയപ്രതീക്ഷയിലായിരുന്നു ഇടതു നേതാക്കളെല്ലാം. എന്നാല്‍ ആ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് സിപിഐഎം സ്ഥാനാര്‍ത്ഥി ദയനീയമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഇത്തവണ മണ്ഡലത്തില്‍ ത്രികോണ മത്സരമായിരുന്നില്ല. മറിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഇന്ദു വര്‍മ കൂടി തെരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് വന്നതോടെ നാലു പേര് തമ്മിലായി മത്സരം. ബിജെപിയുടെ അജയ് ശ്യാം 13,809 വോട്ടുകളോടെ രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തുള്ള ഇന്ദു വര്‍മ 13,635 വോട്ടുകള്‍ നേടിയപ്പോള്‍ 12,003 വോട്ടുകളുമായി രാകേഷ് സിന്‍ഹ നാലാം സ്ഥാനത്തേക്ക് എത്തപ്പെട്ടു