കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 16,678 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ജൂലൈ 11 തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം 24 മണിക്കൂറിനിടെ 26 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 5,25,428 ആയി ഉയർന്നു. സജീവ കേസുകൾ 1,30,713 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,629 രോഗമുക്തിയും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 4,29,83,162 ആയി ഉയർന്നു. മരണനിരക്ക് 1.20 ശതമാനമാണ്. 24 മണിക്കൂറിനുള്ളിൽ സജീവ കോവിഡ് കേസുകളിൽ 3,662 കേസുകളുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൊത്തം കോവിഡ് ബാധിതരുടെ 0.30 ശതമാനം സജീവമായ കേസുകളാണെന്നും ദേശീയ കോവിഡ് വീണ്ടെടുക്കൽ നിരക്ക് 98.50 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.