സാസംകാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ ചെമ്പുക്കാവ് ജവഹർ ബാലഭവനിൽ ഏറ്റവും കുറഞ്ഞ ഫീസിൽ ചിത്രകല, ശില്പകല, സംഗീതം, നൃത്തം, നാടകം, മാജിക് , വയലിൻ , ഗിറ്റാർ ,മൃദംഗം, തബല, കമ്പ്യൂട്ടർ, ക്രാഫ്റ്റ്,തയ്യൽ, ജൂഡോ ,കുങ്ഫു തുടങ്ങിയ വിഷയങ്ങളിൽ ഓൺലൈൻ, ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും അഡ്മിഷൻ എടുക്കാം. ചൊവ്വ മുതൽ വെള്ളി ദിവസങ്ങളിൽ വരെ ഉച്ചക്ക് 2 മുതൽ 6 വരെയും ശനി ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ 1 വരെയുമാണ് ക്ലാസ് സമയം. താല്പര്യമുള്ളവർ 0487 – 2332909 എന്ന നമ്പറിൽ ബന്ധപെടുക.