കഴിഞ്ഞ നാലു പതീറ്റാണ്ടുകാലമായി കോൺഗ്രസ് ഭരിച്ചിരുന്ന തെക്കുംകര ഗ്രാമ പഞ്ചായത്തിലെ കരുമത്ര ക്ഷീര സഹകരണ സംഘം തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാനലിന് വിജയം. ക്ഷീര സംരക്ഷണ സഹകരണ മുന്നണി സ്ഥാനാർത്ഥികളായി മത്സരിച്ച കെ.പി. ജോയി, സി.വി. റോഷൻ, ശങ്കരൻകുട്ടി നായർ, ടി.പി. ശശിധരൻ, ടി.എൻ സുകുമാരൻ , ടി അമ്പിളി, പി.എ. ഉഷ, ഇ.എം. വനജ , വി.കെ. ശാന്ത എന്നിവരാണ് വിജയിച്ചത്, പാൽ മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിച്ചും, ക്ഷീര വകുപ്പിൽ നിന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും യഥാസമയം സഹായം ലഭ്യമാക്കിയും, കാലിത്തീറ്റ ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കൾ സബ്സിഡി നിരക്കിൽ സൊസൈറ്റിയിലൂടെ ലഭ്യമാക്കിയും കർഷകന് പരമാവധി ആശ്വാസം നൽകുന്ന പ്രവർത്തനം ഏറ്റെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ കെ.എ.ചന്ദ്രനും കൺവീനർ വി.ജി. സുരേഷും പറഞ്ഞു.തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ വിജയികളെ ഹാരമണിയിച്ച് അഭിവാദ്യം ചെയ്തു. സിപിഐഎം തെക്കുംകര ഈസ്റ്റ് ലോക്കൽ സെക്രട്ടറി ഏ.കെ. സുരേന്ദ്രൻ, ലോക്കൽ കമ്മറ്റി അംഗങ്ങളായ എം.വി. അരവിന്ദാക്ഷൻ, സി. പ്രദീപൻ തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.