എടത്തിരുത്തി, എറിയാട്, കടപ്പുറം, മതിലകം, മുല്ലശ്ശേരി, നാട്ടിക, പുന്നയൂർ, ശ്രീനാരായണപുരം വടക്കേക്കാട്, വാടാനപ്പിള്ളി എന്നീ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രാഥമിക വിവര ശേഖരണമാണ് ജില്ലയിൽ ആദ്യഘട്ടമായി നടക്കുന്നത്. ജൂലൈ 29 ന് ഈ സ്ഥാപനങ്ങളുടെ പ്രാഥമിക അവതരണം കിലയിൽ നടക്കും. പദ്ധതിയുടെ ഭാഗമായി നടത്തിയ ദ്വിദിന ശില്പശാല ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു. എസ് ആർ ജി അംഗം അനൂപ്കിഷോർ അധ്യക്ഷത വഹിച്ചു, ജില്ല പ്ലാനിങ്ങ് ഓഫീസർ എൻ.കെ ശ്രീലത, അർബൻ ചെയർ ഫാക്കൽറ്റി കെ യു സുകന്യ, ടി.കെ.ചന്ദ്രബാബു എടത്തിരുത്തി, സീനത്ത് ബഷീർ മതിലകം,വി.കെ ഫസലുൽ അലി വടക്കേകാട്, ശാന്തിഭാസി വാടാനപ്പള്ളി, എന്നിവർ നേതൃത്വം നൽകി. കില ആർ പിമാർ ക്ലാസുകൾക്ക് നേതൃത്വം നൽകി. 10 ഗ്രാമ പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാർ വിഷയാധിഷ്ഠിത വർക്കിങ് ഗ്രൂപ്പ് ചെയർമാൻ, കൺവീനർ, അംഗം എന്നിവരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.