ആള് ഇന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറിയായി വിജു കൃഷ്ണനെ തെരഞ്ഞെടുത്തു. പ്രസിഡന്റായി അശോക് ധാവ്ളെ തുടരും. തൃശൂരില്‍ ചേര്‍ന്ന കിസാന്‍സഭ അഖിലേന്ത്യ സമ്മേളനമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പി കൃഷ്ണപ്രസാദാണ് ഫിനാന്‍സ് സെക്രട്ടറി.കേരളത്തില്‍ നിന്ന് സെന്‍ട്രല്‍ കൗണ്‍സിലിലേക്ക് ഒമ്പത് പേരെയാണ് തെരഞ്ഞെടുത്തത്. ഇ പി ജയരാജന്, എം വിജയകുമാര്‍, കെ എന്‍ ബാലഗോപാല്‍, കെ കെ രാഗേഷ്, വത്സന് പനോളി, എന്‍ പ്രകാശ്, ഗോപി കോട്ടമുറിക്കല്‍, ഓമല്ലൂര്‍ ശങ്കരന്, എം സ്വരാജ് എന്നിവരെയാണ് തെരഞ്ഞെടുത്തത്