കൊടുങ്ങല്ലൂർ ഡി വൈ എസ് പിയുടെ കീഴിലുള്ള പൊലീസ് സംഘവും, തൃശ്ശൂർ റൂറൽ ജില്ലാ ഡാൻസാഫ് സംഘവും ഉൾപ്പെട്ട പ്രത്യേക പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കൂളിമുട്ടം സ്വദേശികളായ അരുൺ (35) സംഗീത് (24) എന്നിവരായാണ് അറസ്റ്റ് ചെയ്യ്തത്
മത്സ്യതൊഴിലാളികളായ ഇരുവരും ഏപ്രിൽ മാസം മുതലാണ് എഞ്ചിനുകൾ മോഷ്ടിച്ചു വിൽപന നടത്താൻ തുടങ്ങിയത്. അഞ്ചോളം ബോട്ടുകളിലെ എഞ്ചിനുകൾ ഇത്തരത്തിൽ മോഷ്ടിച്ചു വിൽപന നടത്തിയതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്. തീരത്ത് കിടക്കുന്ന വള്ളങ്ങളിലെ എഞ്ചിനുകളാണ് ഇവർ മോഷ്ടിക്കുന്നത്. വള്ളത്തിലെത്തി മോഷണം നടത്തിയ ശേഷം കരയിൽ കാത്തുകിടക്കുന്ന വണ്ടിയിൽ കയറ്റി കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ കൊണ്ടുപോയി വിൽപന നടത്തുകയാണ് ചെയ്തിരുന്നത്.
വള്ളം ഉടമകളുടെ ഉടമസ്ഥരുടെ പരാതിയിൽ കൊടുങ്ങല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ അഴീക്കോട് കടലോരജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രെക്ക് നിവേദനം നൽകിയതിനെ തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ്.എൻ.ശങ്കരൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നൂ. കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ കെ. ബ്രിജുകുമാർ, അഴീക്കോട് കോസ്റ്റൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ സി. ബിനു, ക്രൈം സ്ക്വാഡ് എസ്.ഐ പി.സി സുനിൽ , സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ് വി ദേവ്, ലിജു ഇയ്യാനി, മിഥുൻ അർ കൃഷ്ണ, സി.പി.ഒ മാരായ നിഷാന്ത്, അരുൺ നാഥ്, സിൻ്റോ,വിബിൻ, അഴീക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷൻ സി.പി.ഒ ശ്യാം കെ. ശിവൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.