മഹാനവമി, വിജയദശമി, ദസറ ഉത്സവങ്ങളോട് അനുബന്ധിച്ച് ഇന്ന് മുതൽ ഒക്ടോബർ 12 വരെ കെ.എസ്.ആർ.ടി.സിയും, സ്വിഫ്റ്റും കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ നടത്തും. ബാഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവടങ്ങിളിലേക്കാണ് അധിക സർവീസ്. കെ.എസ്.ആർ.ടി.സി ബസുകളിൽ റിസർവേഷൻ പൂർത്തിയായതിന് ശേഷമാകും ആവശ്യമെങ്കിൽ സ്വിഫ്റ്റ് ബസുകൾ സർവീസ് നടത്തുക.