കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറിയിരിക്കുന്നുവെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ പറഞ്ഞു.
യു ഡി എഫ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റി നടത്തിയ ലഹരി വിരുദ്ധ സന്ധ്യ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ.തോമസ് ഉണ്ണിയാടൻ .
ലഹരിയുടെ ഉറവിടവും വ്യാപനവും കണ്ടെത്താൻ രഹസ്യാന്വേഷണ വിഭാഗം രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചടങ്ങിൽ വൈസ് ചെയർമാൻ രാജൻ പൈക്കാട്ട് അധ്യക്ഷത വഹിച്ചു.
ഡി സി സി വൈസ് പ്രസിഡന്റ് എം എസ് അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി.
കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോണി സെബാസ്റ്റ്യൻ, മിനി മോഹൻദാസ്, എൻ കെ ജോസഫ്, പി ബി മനോജ് കുമാർ, റിജോ സാബു, അഡ്വ ശശികുമാർ ഇടപ്പുഴ, ബൈജു കുറ്റിക്കാടൻ, കെ വി രാജു എന്നിവർ പ്രസംഗിച്ചു.