Connect with us

weather

മാന്‍ദൗസ് തീവ്ര ചുഴലിക്കാറ്റായി, കേരളത്തില്‍ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

മാന്‍ദൗസ് തീവ്ര ചുഴലിക്കാറ്റായി, ഇന്ന് തീരം തൊടും, തമിഴ്‌നാട് ജാഗ്രതയില്‍; കേരളത്തില്‍ നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്. ഇന്ന് അര്‍ധ രാത്രിയോടെ മാന്‍ദൗസ് കരതൊടും എന്നാണ് കണക്കാക്കുന്നത്. മാന്‍ദൗസ്സിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഇന്നും നാളയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്ന് കേരളത്തില്‍ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിലാണ് യോല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് ശനിയാഴ്ച യെല്ലോ അലര്‍ട്ട്. ഡിസംബര്‍ 10 വരെ മാന്‍ദൗസിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടില്‍ മഴ കനക്കും. തമിഴ്‌നാട്ടിലെ എട്ട് ജില്ലകളില്‍ 20 സെന്റീമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം. തമിഴ്‌നാട്ടിലെ വടക്ക് ജില്ലകളിലാണ് അതിതീവ്ര മഴ പ്രതീക്ഷിക്കുന്നത്. മാന്‍ഡസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് 23 ജില്ലകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത.

Published

on

മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലയിലും മഴ കനക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ 9 ജില്ലകളിൽ മഴമുന്നറിയിപ്പുണ്ട്. തെക്കൻ കേരള തീരത്ത് കാലവർഷ കാറ്റിന്റെ വേഗത മണിക്കൂറിൽ പരമാവധി 60 മുതൽ 65 കിലോമീറ്റർ വരെ ശക്തിയാർജിച്ചിട്ടുണ്ട്. മലയോര മേഖലകളിലടക്കം പലയിടങ്ങളിലും അപ്രതീക്ഷിത മഴയ്ക്ക് സാധ്യതയുണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയയ്ക്കും സാധ്യതയുള്ളതിനാൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.കേരള – തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പാലിക്കണം.

Continue Reading

Kerala

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്.

Published

on

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ പടിഞ്ഞാറൻ മേഖലകളിലാണ് ഇന്ന് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നു.അതേസമയം മഴയ്ക്കൊപ്പം ഇന്ന് ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഞായറാഴ്ച എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. അന്നേ ദിവസം കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് ആണ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ആന്ധ്രാ തീരത്തിനും തെലങ്കാനയ്ക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി തെക്ക്-പടിഞ്ഞാറൻ കാറ്റ് സജീവമാകുന്നതോടെയാണ് മഴ വീണ്ടും കനക്കുന്നത്

Continue Reading

Kerala

സംസ്ഥാനത്ത് ഇന്നു (വെള്ളി) മുതൽ കാലവര്‍ഷം വീണ്ടും കനക്കും.

Published

on

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടാണ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും റെഡ് അലെര്‍ട്ടിനു സമാനമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത് ഇതോടൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും ജാഗ്രതാ നിർദേശമുണ്ട്. ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഞായറാഴ്ച, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ആന്ധ്രാ തീരത്തിനും തെലങ്കാനയ്ക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി തെക്ക്-പടിഞ്ഞാറൻ കാറ്റ് സജീവമാകുന്നതോടെയാണ് മഴ വീണ്ടും കനക്കുന്നത്.

Continue Reading

Life Style

കനത്ത മഞ്ഞു വീഴ്ച ; ജോഷിമഠിലെ കെട്ടിടങ്ങളിലെ വിള്ളലുകൾ വ്യാപിച്ചു

Published

on

കനത്ത മഞ്ഞു വീഴ്ചക്ക് ശേഷം ജോഷിമഠിലെ കെട്ടിടങ്ങളിലെ വിള്ളലുകൾ വ്യാപിച്ചു. പല കെട്ടിടങ്ങളിലും വിള്ളലുകൾ വലുതായതായതായി റിപ്പോർട്ടുകൾ ലഭിച്ചതായി ജില്ല കലക്ട്ടർ ഹിമാൻഷു ഖുരാന അറിയിച്ചു. ഇതിനെ തുടർന്ന് അധികൃതർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് നിർത്തിവെച്ചിരുന്ന ഹോട്ടലുകളുടെ പോളിക്കൽ നടപടികൾ പുനരാരംഭിച്ചു. സാഹചര്യങ്ങൾ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ അപകട ഭീഷണി ഉയർത്തുന്ന കെട്ടിടങ്ങൾ എത്രയും വേഗം പൊളിച്ചു മാറ്റാനാണ് നിർദ്ദേശം നൽകിയിക്കുന്നത്. പ്രദേശത്തെ 863 കെട്ടിനങ്ങളിൽ വിള്ളലേറ്റിട്ടുണ്ട്, ഇതിൽ 181 കെട്ടിടങ്ങൾ അപകടാവസ്ഥയിലാണ്.

Continue Reading

weather

ഡല്‍ഹിയില്‍ അതിശൈത്യം തുടരുന്നു.

Published

on

പലയിടത്തും കാഴ്ചാപരിധി ഏതാനം മീറ്ററുകളായി ചുരുങ്ങി. പുലര്‍ച്ചെമുതല്‍ വിമാനത്താവള പരിസരത്താകെ കടുത്ത മൂടല്‍ മഞ്ഞാണ്. മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്. വിശദാംശങ്ങള്‍ക്കായി യാത്രക്കാര്‍ വിമാന കമ്പനികളെ ബന്ധപ്പെടണം. കാഴ്ചാ പരിധി കുറഞ്ഞതിനാല്‍ ഇന്നലെ ഒട്ടേറെ വിമാന സര്‍വീസുകള്‍ വൈകിയിരുന്നു.

Continue Reading

weather

അടുത്ത അഞ്ചു ദിവസം കൂടി മഴയ്ക്ക് സാധ്യത. ചക്രവാതച്ചുഴികള്‍ രൂപപ്പെട്ടിട്ടുണ്ടെന്നു റിപ്പോര്ട്ട്

Published

on

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി മഴയ്ക്ക് സാധ്യത. തെക്കുകിഴക്കന്‍ അറബിക്കടലിലും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ചക്രവാതച്ചുഴികള്‍ നിലനില്‍ക്കുന്നതിനാലാണ് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading
Advertisement
Advertisement

Trending