ഉടുമ്പൻചോല എം എൽ എ എം.എം മണിയുടെ വാഹനം അപകടത്തിൽപ്പെട്ടു. കാറിന്റെ പിൻചക്രം ഊരിത്തെറിച്ചാണ് അപകടമുണ്ടായത്. ഇടുക്കി കമ്പംമെട്ടിലാണ് അപകടം നടന്നത്.കമ്പംമെട്ടിലെ പൊതു പരിപാടിയിൽ പങ്കെടുക്കാൻ എം എം മണി നെടുങ്കണ്ടത്തുനിന്ന് വരുമ്പോഴാണ് അപകടമുണ്ടായത്. ആർക്കും പരുക്കേറ്റിട്ടില്ല. മുൻപും രണ്ടുതവണ സമാനമായ രീതിയിൽ എംഎൽഎയുടെ വാഹനത്തിന് അപകടം പറ്റിയിരുന്നു.