ന്യൂസ് പേപ്പർ ഏജൻസി അസോസിയേഷൻ സംസ്ഥാന സമിതി യോഗം മംഗലത്ത് നടന്നു. വൈസ് പ്രസിഡന്റ് സലിം രണ്ടത്താണി അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ചേക്കു കരിപ്പൂര്‍ അജീഷ് കൈവേലി റിപ്പോർട്ട് അവതരിപ്പിച്ചു. സർക്കാർ 2021 ലെ ബഡ്ജറ്റിൽ പത്ര ഏജന്റുമാർക്ക് പ്രഖ്യാപിച്ച പലിശ രഹിത ഇലക്ട്രിക്ക് വാഹനം ഉടനെ അനുവദിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു . പത്ര വിതരണക്കാരി വടക്കാഞ്ചേരി യാക്കൂബിന്റെ മകൾ റിസ്വാനയെ പരീക്ഷയിൽ മികച്ച വിജയം നേടിയതിന് ചടങ്ങിൽ വച്ച് സംസ്ഥാന സമിതിയുടെ ഉപഹാരം കൊല്ലം ജില്ലാ പ്രസിഡൻ്റ് രാമചന്ദ്രൻ നായർ കൈമാറുകയും ആദരിക്കുകയും ചെയ്തു. വിവിധ ജില്ല ഭാരവാഹികളായ
ജനാർദ്ദനൻ ഉദിനൂര്‍ , ജനാർദ്ദനൻ , അജീഷ് , പങ്കജാക്ഷൻ, സലിം, അബ്ദുൾ വഹാബ്, ഖാലിദ്, ഇസ്ഹാഖ് , ബാബു , ഉമ്മർ ഫാറൂഖ് , പുഷ്ക്കരൻ, യാക്കൂബ്, ബാബുവർഗ്ഗീസ്, സലിം , രാമചന്ദ്രൻ നായർ, ശ്രീകുമാർ , രാജഗോപാലൻപിള്ള , അരുൺ നായർ, അൻസാർ, ഉണ്ണികൃഷ്ണൻനായർ എന്നിവർ സംസാരിച്ചു.
സംസ്ഥാന സമ്മേളനം 2023 ജനുവരി 27ന് കോഴിക്കോട് നടത്താൻ യോഗത്തിൽ ധാരണയായി.