കേരളത്തിൽ സംസ്ഥാന പോലീസ് സേനയിലെ 873 ഉദ്യോഗസ്ഥർക്ക് നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് എൻഐഎ റിപ്പോർട്ട്. സംസ്ഥാന പോലീസ് മേധാവിക്ക് എൻഐഎ ഈ റിപ്പോർട്ട് കൈമാറി. ഇവർ കേന്ദ്ര സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലാണ്.
ഈ പട്ടികയിൽ ഉൾപ്പെട്ട സിവിൽ പോലീസ് ഉദ്യോഗസ്ഥർ, എസ്‌ഐമാർ, എസ്എച്ച്ഒ റാങ്കിലുളള ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സാമ്പത്തിക ഇടപാടുകളും അന്വേഷണ ഏജൻസികൾ പരിശോധനിച്ച് വരികയാണ്. സംസ്ഥാന പോലീസിന്റെ നീക്കങ്ങളും പരിശോധനാ വിവരങ്ങളും അടക്കം ഈ ഉദ്യോഗസ്ഥർ ചോർത്തിക്കൊടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്. സ്‌പെഷ്യൽ ബ്രാഞ്ച്, ഇന്റലിജൻസ്, ലോ ആൻഡ് ഓർഡർ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരടക്കം നിരീക്ഷണ വലയത്തിലാണ്.