ജില്ലാ കളക്ടർ ഹരിത വി കുമാറിൻ്റെ അദ്ധ്യക്ഷതയിലാണ് ഓപ്പൺ ഫോറം സംഘടിപ്പിക്കുന്നത്. ഒക്ടോബർ 14 ന് ഉച്ച തിരിഞ്ഞ് 3 മണിയ്ക്ക് തൃശ്ശൂർ ജില്ലയിലെ ഔദ്യോഗിക ഉപഭോക്തൃ സംഘടനാ പ്രതിനിധികൾ, പൊതു ജനങ്ങൾ, എൽപിജി കമ്പനികളുടെ പ്രതിനിധികൾ, ഗ്യാസ് ഏജൻസി പ്രതിനിധികൾ, സിവിൽ സപ്ളെയ്സ് ഉദ്യോഗസ്ഥർ, എന്നിവരേ ഉൾപ്പെടുത്തിയാണ് ഓപ്പൺ ഫോറം സംഘടിപ്പിച്ചിട്ടുള്ളത്. ഓപ്പൺ ഫോറത്തിൽ പരിഗണി ക്കുന്നതിനായി ഗ്യാസ് കണക്ഷൻ, വിതരണം, ബുക്കിങ് , ലീക്കേജ്, പാചക വാതക സംബന്ധമായ മറ്റു വിഷയങ്ങ ൾ, എന്നിവയിൽ ഉപഭോക്താക്കൾക്ക് പരാതിയുണ്ടെങ്കിൽ വെള്ളക്കടലാസിൽ എഴുതിയ രണ്ടു പകർപ്പുകൾ സഹിതം ഒക്ടോബർ 6 ന് വൈകീട്ട് 5 മണിക്ക് മുമ്പായി ബന്ധപ്പെട്ട താലൂക്ക് സപ്ളെ ഓഫീസുകളിൽ സമർപ്പിക്കണമെന്ന് ജില്ലാ സപ്ളെ ഓഫീസർ അറിയിച്ചു.