പ്രശസ്ത മലയാള ചലച്ചിത്ര സം ഗീതസംവിധായകൻ കെ.ജെ. ജോയ് (77) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു അന്ത്യം. നിരവധി ഗാനങ്ങളുടെ ശിൽപിയായിരുന്നു ജോയ്.
വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ കർഷകൻ മരിച്ചു. വാളാട് വെള്ളാരംകുന്ന് തോമസ് എന്ന പള്ളിപ്പുറത്ത് സാലുവാണ് മരിച്ചത്. കടുവയുടെ ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ ഇടത് തുടയെല്ല് പൊട്ടുകയും ഗുരുതരമായി മുറിക്കുകയും ചെയ്തിരുന്നു.തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്...
കോഴിക്കോട് നാദാപുരത്ത് അഞ്ചാംപനി സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കിയിരിക്കുകയാണ്. ആറ്, ഏഴ്, 19 വാർഡുകളിലായി എട്ടു കേസുകളും വളയത്തും പുറമേരിയിലുമായി രണ്ടു കേസുകളുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും സഹകരണത്തോടെ വീടുകയറിയുള്ള ബോധവത്കരണം ഇന്ന്...
അങ്കമാലിയിലും പരിസരത്തും വിൽപ്പനയ്ക്കായി കൊണ്ടുവന്ന 1.170 Kg കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മുന്നൂർപ്പിള്ളി സ്വദേശി വടക്കൻ വീട്ടിൽ ആൽബിൻ മാത്യുവിനെ അങ്കമാലി എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിൽ പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന്...
കടുവയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. മാനന്തവാടി വാളാട് പുതുശ്ശേരി വെള്ളാരംകുന്നിലാണ് കടുവാ ആക്രമണമുണ്ടായത്. പള്ളിപ്പുറത്ത് സാലുവിനാണ് കടുവയുടെ കടിയേറ്റത്.ഇയാളെ ആദ്യം വയനാട് മെഡിക്കൽ കോളേജിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിൻറെ കാലിന്റെ എല്ലടക്കം...
ദേശീയ യുവജന ദിനാചരണത്തി ൻ്റെ ഭാഗമായി കേരള യൂത്ത് ക്ലബ്ബ് അസോസി യേഷൻ്റെ പത്താമത് സംസ്ഥാന നേതൃസംഗമം ദശദീപ്തി 2023 ന് തൃശ്ശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽ തുടക്കമായി. വിവേകാനന്ദൻ്റെ ഛായാ ചിത്രത്തിനു മുന്നിൽ...
വേലൂർ ഗ്രാമപഞ്ചായത്ത് ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ സംഗമം നടന്നു തോപ്പിൽ വീട് വി.എസ്. മോഹിനിയ്ക്ക് ലൈഫ് പ്ലാൻ നൽകിക്കൊണ്ട് വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി ആർ ഷോബി ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡൻ്റ് കർമ്മല ജോൺസൺ അധ്യക്ഷത...
ഷവർമ്മ-കുഴിമന്തി കടകളിലേക്ക് വിതരണം ചെയ്യാനിരുന്ന ആഴ്ചകൾ പഴക്കമുള്ള 300 കിലോ കോഴിയിറച്ചി പിടികൂടി. കൊച്ചി കളമശേരി കൈപ്പട മുകളിലെ സെൻട്രൽ കിച്ചണിൽ നിന്നാണ് പഴകിയ കോഴിയിറച്ചി പിടിച്ചത്. കളമശേരി നഗരസഭ ആരോഗ്യ വിഭാഗമാണ് റെയ്ഡ് നടത്തിയത്....
സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കുന്നതിനും പ്രകൃതി സ്നേഹം വളർത്തുന്നതിനു വേണ്ടി നല്ല ജീവന പ്രസ്ഥാനം നടത്തുന്ന സൈക്കിൾ ജാഥക്ക് കുമ്പളങ്ങാട് സെന്ററിൽ സ്വീകരണം നല്കി. നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കൗൺസിലർ...
നവീകരണത്തിനായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള റൺവേ 15 മുതൽ ഭാഗികമായി അടച്ചിടും. ഇത് ആഭ്യന്തരസർവീസിനെ കാര്യമായി ബാധിക്കും. രാവിലെ 10 മുതൽ വൈകീട്ട് ആറു വരെയാണ് റൺവേ അടച്ചിടുന്നത്. ഇതു കണക്കിലെടുത്ത് വിമാനസർവീസുകൾ വൈകീട്ട് ആറു...
തുടർച്ചയായ രണ്ടുദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വർണവിലയിൽ നേരിയ വർദ്ധന. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ പവന് 80 രൂപയാണ് വർദ്ധിച്ചത്. സ്വർണവില പവന് 41,120 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് പത്ത് രൂപ വർദ്ധിച്ച്...