Connect with us

Tech

റോഡിലെ കുഴികളടക്കാൻ മെക്കാനിക്കൽ വിദ്യാർത്ഥികളുടെ വക ബിറ്റ്സി വാഗൻ

Published

on

തലക്കോട്ടുകര വിദ്യ എൻജിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗം അവസാന വർഷ വിദ്യാർത്ഥികളാണ് ബിറ്റ്സി വാഗൻ നിർമ്മിച്ചിരിക്കുന്നത് .(VIDEO REPORT)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Malayalam news

മാനത്തു കാണാം നാളെ വിസ്മയക്കാഴ്ച…..

Published

on

By

ആകാശക്കാഴ്ചകളെ ഇഷ്ടപ്പെടുന്നവര്‍ക്ക് മാര്‍ച്ച് മാസം ഒരുക്കിയത് ഒരു വിരുന്ന് തന്നെയായിരുന്നു. ശുക്രന്‍- വ്യാഴം ഒത്തുചേരലായാലും ചന്ദ്രന്‍-ശനി ഒത്തുചേരലായാലും എല്ലാ വിസ്മയങ്ങളും വാനനിരീക്ഷകര്‍ക്ക് പ്രീയപ്പെട്ടവ തന്നെ. ചന്ദ്രന്‍ ശുക്രനെ മറയ്ക്കുന്ന കാഴ്ച കാണണമെന്നുണ്ടോ? നാളെ ആ അപൂര്‍വ കാഴ്ചയും ആകാശത്ത് ദൃശ്യമാകും. നഗ്നനേത്രങ്ങള്‍ കൊണ്ട് തന്നെ ഈ ആകാശവിസ്മയം കാണാമെന്നതാണ് ശ്രദ്ധേയമായ കാര്യം. ശുക്രനും ഭൂമിയ്ക്കുമിടയിലൂടെ ചന്ദ്രന്‍ കടന്നുപോകുന്ന കാഴ്ചയാണ് നാളെ വൈകീട്ട് ആകാശത്ത് ദൃശ്യമാകുക. ചന്ദ്രന്‍ ഈ വിധത്തില്‍ കടന്നുപോകുന്ന സമയം ശുക്രന്‍ പൂര്‍ണമായി മറഞ്ഞിരിക്കുന്നതായി നമ്മുക്ക് തോന്നും. ചന്ദ്രന്റെ വ്യാസം ശുക്രന്റെ വ്യാസത്തേക്കാള്‍ കൂടുതല്‍ ആയതിനാലാണ് ഇത് സംഭവിക്കുന്നത്. നാലര മണിക്കൂറോളം നേരം ശുക്രന്‍ മറഞ്ഞിരിക്കും. വൈകീട്ട് 5.30ന് ശേഷമുള്ള സമയത്താണ് ആകാശത്തില്‍ ഈ കാഴ്ച കാണാനാകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. സൂര്യാസ്തമയത്തിന് ശേഷമാകും ഈ കാഴ്ച വ്യക്തതയോടെ ആകാശത്ത് തെളിയുക.ഏഷ്യയുടേയും ആഫ്രിക്കയുടേയും ചില ഭാഗങ്ങളിലാണ് ഇത് വ്യക്തമായി കാണാന്‍ സാധിക്കുക. ഇന്ത്യയിലും ചൈനയുടെ തെക്ക് ഭാഗത്തും വൈകീട്ട് ഈ കാഴ്ച ദൃശ്യമാകും.

Continue Reading

Malayalam news

ഗൂഗിള്‍ സ്റ്റോറേജ് ഇനി മുതല്‍ ഫ്രീയായി ലഭിക്കും 1ടിബി വരെ

Published

on

ടെക്‌നോളജി ഭീമനായ ഗൂഗിള്‍ ഓരോ അക്കൗണ്ടിന്‍റെയും സ്‌റ്റോറേജ് പരിധി വര്‍ദ്ധിപ്പിച്ചതായി പ്രഖ്യാപിച്ചു.

ഗൂഗിള്‍ വര്‍ക്ക് പ്ലെയ്സ് വ്യക്തിഗത അക്കൗണ്ടിന്റെ സംഭരണം 1ടിബിയായാണ് ഗൂഗിള്‍ വര്‍ദ്ധിപ്പിച്ചത്. ഒരാളുടെ അക്കൗണ്ട് 1ടിബിയിലേക്ക് സുരക്ഷിതമായി അപ്ഗ്രേഡ് ചെയ്യുമെന്ന് ഗൂഗിള്‍ ഒരു ബ്ലോഗ് പോസ്റ്റില്‍ വെളിപ്പെടുത്തി.

ഫോട്ടോയും വിഡിയോയും മറ്റു ഫയലുകളും ഓണ്‍ലൈനില്‍ സൂക്ഷിക്കുന്ന ശീലം വ്യാപകമായതോടെ പലര്‍ക്കും സ്റ്റോറേജ് തികയാതെ വന്നിട്ടുണ്ട്. മതിയാകുന്നില്ല. ‘നിങ്ങളുടെ സ്റ്റോറേജ് പരിധി കഴിഞ്ഞിയിരിക്കുന്നു’ എന്ന മെസേജ് പലപ്പോഴായി കണ്ടുമടുത്ത ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ നല്‍കുന്നത് പുതിയ അവസരമാണ്. ഗൂഗിള്‍ സേവനമായ വര്‍ക്ക്സ്പേസ് ഉപഭോക്താക്കള്‍ക്കായി നേരത്തെ ഗൂഗിള്‍ നല്‍കിയിരുന്ന സ്റ്റോറേജ് ശേഷി 15 ജിബിയായിരുന്നു.

Advertisement
Continue Reading

Malayalam news

രാജ്യത്ത് 5G സേവനങ്ങൾ ഇന്ന് ആരംഭിക്കും.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്ത് 5G സേവനങ്ങൾ ഉദ്ഘാടനം ചെയ്യും. ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ ഉദ്ഘാടന വേളയിലാണ് പദ്ധതി ഉദ്ഘാടനം ചെയ്യുക. അടുത്തിടെ, 5G സ്പെക്ട്രം ലേലം വിജയകരമായി നടത്തിയിരുന്നു. ഇതിലൂടെ 51,236 മെഗാഹെർട്സ് എയർവേവ് ടെലികോം കമ്പനികൾക്ക് അനുവദിക്കുകയും 1,50,173 കോടി രൂപയുടെ മൊത്ത വരുമാനം സർക്കാരിന് ലഭിക്കുകയും ചെയ്തു.

Continue Reading

Local

രാജ്യത്ത് ഒക്ടോബര്‍ ഒന്നു മുതല്‍ 5ജി സേവനം ലഭ്യമാകും

Published

on

രാജ്യത്ത് ഒക്ടോബര്‍ ഒന്നു മുതല്‍ 5ജി സേവനം ലഭ്യമാകും. ഒക്ടോബര്‍ ഒന്നിന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനം ലോഞ്ച് ചെയ്യുമെന്ന് ദേശീയ ബ്രോഡ്ബാന്‍ഡ് മിഷന്‍ ട്വീറ്റ് ചെയ്തു. ഏഷ്യയിലെ ഏറ്റവും വലിയ ടെക്നോളജി എക്സിബിഷനായ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ വച്ചാവും 5ജി സേവനങ്ങള്‍ക്ക് തുടക്കമിടുക.മുമ്പ് വന്ന റിപ്പോട്ടുകളനുസരിച്ച് ആദ്യഘട്ടത്തില്‍ രാജ്യത്തെ പ്രധാന 13 നഗരങ്ങളിലാണ് 5ജി സേവനങ്ങള്‍ ലഭിക്കുക. അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, പൂനെ എന്നിവിടങ്ങളിലാണ് ആദ്യം 5ജി സേവനം ലഭ്യമാക്കുക.

Continue Reading

News

അടുത്ത മാസം മുതൽ ഈ മൊബൈൽ ഫോണുകളിൽ വാട്ട്‌സ് ആപ്പ് ലഭ്യമാകില്ല

Published

on

പഴയ ഓപറ്റേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന വാട്ട്‌സ് ആപ്പ് സേവനം അവസാനിപ്പിക്കുന്നു. ഒക്ടോബർ 24 മുതൽ ആപ്പിൾ ഐഒഎസ് 10, ഐഒഎസ് 11 എന്നീ വേർഷനുകളിലാണ് വാട്ട്‌സ് ആപ്പ് പ്രവർത്തനം നിർത്തുന്നത്. പഴയ ഓപറ്റേറ്റിംഗ് സിസ്റ്റമുള്ള ഉപയോക്താക്കൾ ഐഒഎസ് 12 ലേക്കെ മറ്റ് അപ്‌ഡേറ്റഡ് വേർഷനുകളിലേക്കോ മാറണം. ഐഫോൺ 5, ഐഫോൺ 5സി ഉപയോക്താക്കളെയാണ് ഇത് കൂടുതലായി ബാധിക്കുക. ഇവർക്ക് വാട്ട്‌സ് ആപ്പ് സപ്പോർട്ട് ചെയ്യുന്ന ഒഎസിലേക്ക് മാറുക അസാധ്യമായിരിക്കും. അതുകൊണ്ട് തന്നെ പുതിയ സെറ്റ് വാങ്ങേണ്ടി വരും. ഐഫോൺ 5എസ് അല്ലെങ്കിൽ അതിലും പുതിയ മോഡലുകൾ ഉള്ളവർക്ക് ഐഒഎസ് 12 ലേക്ക് മാറ്റാൻ സാധിക്കും. ആപ്പിൾ പുറത്ത് വിടുന്ന കണക്കുകൾ പ്രകാരം 89 ശതമാനം ഐഫോൺ ഉപഭോക്താക്കളും ഐഒഎസ് 15 ലേക്ക് മാറി. വെറും 4 ശതമാനം പേര് മാത്രമാണ് ഐഒഎസ് 13 ലോ അതിലും താഴെയുള്ള വേർഷനിലോ നിൽക്കുന്നത്.

Continue Reading

Local

അഞ്ഞൂർ – കൈപ്പറമ്പ് – തങ്ങാലൂർ ഗ്രൂപ്പ് സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു.

Published

on

മുണ്ടൂർ കൈപ്പറമ്പ് – അവണൂർ ഗ്രാമ പഞ്ചായത്തുകളിലെ അഞ്ഞൂർ, കൈപ്പറമ്പ്, തങ്ങാലൂർ വില്ലേജുകളെ ഉൾപ്പെടുത്തി, സംസ്ഥാന സർക്കാർ റീബിൾഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതികളിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച വില്ലേജ് ഓഫീസ് കെട്ടിടത്തിന്‍റെ ഉദ്ഘാടനം 2022 ആഗസ്റ്റ് 5 ന് മുണ്ടൂർ സെന്‍ററിലുള്ള വില്ലേജ് അങ്കണത്തിൽ വെച്ച് ബഹുമാനപ്പെട്ട റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ കെ.രാജൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വടക്കാഞ്ചേരി എം.എൽ.എ സേവിയർ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഡേവിസ് മാസ്റ്റർ, പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആനി ജോസ് , കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ.ഉഷ ടീച്ചർ, അവണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് തങ്കമണി ശങ്കുണ്ണി, പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വി. ബിജു, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജിമ്മി ചൂണ്ടൽ, ലിനി ടീച്ചർ, കയ്പറമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം ലെനിൻ, അവണൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി ഹരിദാസ് , ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീല സുനിൽകുമാർ ,ഗ്രാമ പഞ്ചായത്ത് അംഗം സി.ഒ.ഔസേപ്പ് , റവന്യൂ ഡിവിഷ്ണൽ ഓഫീസർ പി.എ. വിഭൂഷണൻ, കെ.കെ.സുരേന്ദ്രൻ സി.പി.ഐ.(എം), എൻ.കെ.രാജു കോൺഗ്രസ്സ് ഐ, ടോണി സൈമൺ സി.പി.ഐ, സി.വി.കുരിയാക്കോസ്, കേരള കോൺഗ്രസ്സ് , പി.പി. വേണു ബി.ജെ.പി, CD ജോസ് . കോൺഗ്രസ്സ് ട, കെ.ജി. ശിവജി NCP, ബിജു വർഗ്ഗീസ് ജനതാ ദൾ എസ് എന്നിവർ പ്രസംഗിച്ചു. തൃശൂർ ജില്ലാ കളക്ടർ ഹരിത വി.കുമാർ ഐ.എ.എസ്സ് സ്വാഗതവും, എ.എം.സതീദേവി റീജണൽ എഞ്ചിനീയർ കേരള സ്റ്റേയ്റ്റ് നിർമ്മിതി കേന്ദ്രം തൃശൂർ റിപ്പോർട്ട് അവതരണവും , തൃശൂർ താലൂക്ക് താഹസിൽദാർ ടി. ജയശ്രീ നന്ദിയും രേഖപ്പെടുത്തി.

Continue Reading
Advertisement
Advertisement

Trending