ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,000 രൂപയ്ക്ക് വരെ വിൽ ക്കുന്ന സ്വകാര്യ രക്ത ബാങ്കുകൾ ക്കും ആശുപത്രികൾക്കും കേ ന്ദ്രം പൂട്ടിട്ടു. പ്രോസസിംഗ് ഫീ സായി...
ഒപികൾ മുടങ്ങിയതോടെ രോഗികൾ ദുരിതത്തിലായി. മൂന്നു ഡോക്ടർമാർ ഒരുമിച്ച് അവധിയെടുത്തായിരുന്നു അനാസ്ഥ. പകരം സംവിധാനം ഏർപ്പെടുത്തിയില്ല. നാട്ടുകാരും ഡിവൈഎഫ് ഐ പ്രവർത്തകരും പ്രതിഷേധിച്ചു. തുടർന്ന് ആരോഗ്യ വകുപ്പ് ഇടപെട്ട് പൂവാറിൽ നിന്ന് ഡോക്ടറെ എത്തിച്ചു.
സംസ്ഥാനത്ത് പവന് 41,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം ഒരു ഗ്രാമിന്റെ വില 5,130 രൂപയാണ്. വില കൂടിയാലും, കുറഞ്ഞാലും സ്വർണ്ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്.
ഉപേന്ദ്ര നാഥ് ചതുർവേദി എന്ന യുവാവാണ് വഴിയരികിൽ നിന്ന് കളഞ്ഞുകിട്ടിയ ഇത്ര വലിയ തുക അൽ റഫ്ഫ പോലീസ് സ്റ്റേഷനിൽ ഏല്പിച്ചത്. ഇയാളെ ദുബായ് പോലീസ് ആദരിച്ചു.
ഇന്നത്തെ വെർച്വൽ ക്യൂ വഴിയുള്ള ബുക്കിങ് പൂർത്തിയായിട്ടുണ്ട്. സ്പോട്ട് ബുക്കിങ് വഴിയും പുല്ലുമേട് വഴിയും ആളുകൾ എത്തുന്നുണ്ട്. ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്കിനായുള്ള വിവിധ വകുപ്പുകളുടെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്
88 വയസ്സായിരുന്നു. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ഞായറാഴ്ച പുലർച്ചെ അഞ്ച് മണിക്കായിരുന്നു അന്ത്യം. ദിവസങ്ങൾക്ക് മുമ്പ് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഉത്തർപ്രദേശിലെ മുൻ നിയമസഭാ സ്പീക്കർ കൂടിയായ ഇദ്ദേഹത്തെ ഡിസംബറിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൈയ്ക്ക്...
പാലാ പൊൻകുന്നത്തു വെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട വാൻ റോഡിലൂടെ വന്ന കാറിൽ ഇടിച്ച് മറിയുകയായിരുന്നു. രണ്ട് പേർക്ക് സാരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണം. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ...
പുത്തരി ബിൽഡേഴ്സ് ഉടമ നിതിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുമാണ് വെട്ടേറ്റത്. നാല് പേരുടെയും പരുക്കുകൾ ഗുരുതരമല്ലെന്ന് പേട്ട പൊലിസ് അറിയിച്ചു. ആക്രമണത്തിന് പിന്നിൽ ഗുണ്ടാ നേതാവ് ഓംപ്രകാശും സംഘവുമാണെന്ന് മൊഴി.ശനിയാഴ്ച രാത്രിയോടെയാണ് ആക്രമണം നടന്നത്. സംഭവശേഷം അക്രമികൾ...
സംസ്ഥാനത്ത് ചില പ്രദേശങ്ങളില്‍ പക്ഷികള്‍ക്ക് പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കി. അതേസമയം ആശങ്ക വേണ്ടെങ്കിലും കരുതല്‍ വേണമെന്ന് ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാന്‍...
രണ്ട് ലോറികളിലായി കടത്തിക്കൊണ്ടുവന്ന ഒരു ലക്ഷത്തി ഇരുപത്തിയേഴായിരത്തി നാനൂറ്റി പത്ത് പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. 80 ലക്ഷത്തോളം രൂപ വില വരുന്ന ലഹരി ഉത്പന്നങ്ങളാണ് കണ്ടെടുത്തത്. സവാളയും ഉള്ളിയും കയറ്റി വന്ന ലോറിയിൽ...
ചെങ്കള സ്വദേശി സാഹിൽ (21) ആണ് മരിച്ചത്. കാസർഗോഡ് പഴയ ബസ് സ്റ്റാൻഡിൽ വെച്ചാണ് അപകടമുണ്ടായത്. കൂടെ കാറിലുണ്ടായിരുന്ന 4 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.