കരുവന്നൂർ കള്ളപ്പണമിടപാടു കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്നോട്ടിസ്. ഈ മാസം 25ന് ചോദ്യംചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയത്.
അര്‍ജന്റീന, നെതര്‍ലന്‍ഡ്സ് ടീമുകള്‍ക്കെതിരെ അന്വേഷണം ആരംഭിച്ച് ഫിഫ. നെതര്‍ലന്‍ഡ്സിനെതിരായ മല്‍സരത്തില്‍ താരങ്ങളും കോച്ചും അച്ചടക്കലംഘനം നടത്തിയോയെന്നാണ് ഫിഫ അന്വേഷിക്കുന്നത്. അഞ്ച് മഞ്ഞക്കാര്‍ഡുകള്‍ ലഭിച്ച ടീമുകള്‍ക്കെതിരെ അച്ചടക്കലംഘനത്തിന് നടപടിയെടുക്കുന്നത് സാധാരണയാണെന്നും ഇതിനാലാണ് ഇരുടീമിനുമെതിര അന്വേഷണം ആരംഭിച്ചതന്നും ഫിഫ...
7 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ എക്സൈസ് ഉദ്യോഗസ്ഥന് 7 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. പാലക്കാട് കൊല്ലങ്കോട് സ്വദേശി വിനോദിനെയാണ് തൃശ്ശൂർ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതിശിക്ഷിച്ചത്. 2016ലായിരുന്നു കേസിനാസ്പദമായ സംഭവം....
ക്രിസ്മസ് വിരുന്നിനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ക്ഷണം നിരസിച്ച് സംസ്ഥാന സര്‍ക്കാര്‍. രാജ്ഭവനില്‍ 14ന് നടക്കുന്ന വിരുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കില്ല. തിങ്കളാഴ്ച ഘടകകക്ഷി മന്ത്രിമാരുടെ പ്രത്യേക യോഗം മുഖ്യമന്ത്രി വിളിച്ചിരുന്നു....
പറക്കോട് സ്വദേശി വിഷ്ണു വിജയനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ട പറക്കോട് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെ ഡോക്ടറെയാണ് ഇയാള്‍ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്. വീണ് കാലിന് പരുക്കേറ്റതിനേത്തുടര്‍ന്നാണ് വിഷ്ണു ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ഡോക്ടറോട് തട്ടിക്കയറിയ...
ഡൽഹിയിലേയും ഗുജറാത്തിലെയും തുടർച്ചയായ പരാജയത്തിൽ നിന്നും ഒരു പാഠവും പഠിക്കാത്ത കോൺഗ്രസ്സ് ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണിയാണെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡൻ്റ് പി.സി ചാക്കോ അഭിപ്രായപ്പെട്ടു. എൻ.സി.പി ത്യശൂർ ജില്ലാ നേതൃത്വ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു...
മുംബൈ – പൂനെ എക്സ്പ്രസ് വേയിൽ വച്ച് നടന്ന അപകടത്തിൽ രണ്ട് വിദ്യാർത്ഥികളാണ് മരിച്ചത്. ആകെ 52 യാത്രക്കാരുണ്ടായിരുന്ന ബസിൽ 48 പേർ വിദ്യാർത്ഥികളായിരുന്നു. ഇവർക്കെല്ലാവർക്കും പരുക്കേറ്റു എന്നാണ് വിവരം.ചെമ്പൂരിലെ ഒരു കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന്...
ആലപ്പുഴ കടപ്പുറത്ത് എഎസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കാഞ്ഞിരംചിറ സ്വദേശി ഫെബി ഗോൺസാൽവസിന്റെ (46) മൃതദേഹമാണ് തീരത്തടിഞ്ഞത്. ഇന്നലെ വൈകുന്നേരം വരെ ആലപ്പുഴ എ ആർ ക്യാമ്പിൽ ഇദ്ദേഹം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായാണ് വിവരം. ആത്മഹത്യയാണെന്നാണ്...
കേരളോത്സവത്തിൽ എങ്കക്കാട് എസ്.ബി.സി. ക്ലബ്ബിന് ഒന്നാം സ്ഥാനം. 4 x 100 മീറ്റർ റിലെ യിലാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ക്ലബ്ബ് അംഗങ്ങളായ ഷൈജൻ, ഇർഷാദ്, നീരജ് , ശ്രീരാഗ്. എന്നിവരാണ് വടക്കാഞ്ചേരി നഗരസഭക്ക് വേണ്ടി...
കുറവാദ്വീപ് റോഡിലെ പടമലയിൽ നിർത്തിയിട്ട ഓട്ടോ കാട്ടാന തകർത്തു. അപ്പപാറ സ്വദേശി സൈദലവിയുടെ ഓട്ടോയാണ് തകർത്തത്മൂന്ന് ആനകളിൽ നിന്ന് കൂട്ടം തെറ്റിയ ആനയാണ് ജനവാസ മേഖലയിലെത്തിയത്.കാട്ടാനകൾ പുഴ കടന്ന് കാട് കയറിയതായി വനപാലകർ അറിയിച്ചു. കാട്ടാന...
ഗുരുവായൂർ ക്ഷേത്രത്തിൽ ആചാര പ്രധാനമായ അംഗുലിയാങ്കം കൂത്ത് തുടങ്ങി. വെള്ളിയാഴ്ച രാവിലെ ശ്രീകോവിലിൽ നിന്ന് നൽകിയ അഗ്നി കൂത്തമ്പലത്തിലെ മണ്ഡപ ദീപത്തിൽ പകർന്നതോടെയാണ് കൂത്ത് ആരംഭിച്ചത്. ഹനുമാൻ വേഷത്തിൽ രാമായണം കഥ ആംഗ്യ ഭാഷയിലൂടെ അവതരിപ്പിക്കുന്നതാണ്...