ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി ദക്ഷണ റെയിൽവേ ജനറൽ മാനേജർ ആർഎൻ സിംഗ്. കഴിഞ്ഞ ദിവസം രാവിലെയാണ് ക്ഷേത്ര ദർശനം നടത്തിയത്. പന്തീരടി പൂജയ്ക്ക് ശേഷമാണ് കുടുംബത്തോടൊപ്പം...
കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറിയിരിക്കുന്നുവെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ പറഞ്ഞു.യു ഡി എഫ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റി നടത്തിയ ലഹരി വിരുദ്ധ സന്ധ്യ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ.തോമസ്...
പാലക്കാട് പിടിയിലായ ബസിന് നികുതിയൊടുക്കിയ രേഖയില്ല. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ നൽകേണ്ട സാക്ഷ്യപത്രവും ബസിനില്ല. തുടര്‍ന്ന് പാലക്കാട് എൻഫോഴ്സ്മെന്റ് വിഭാഗം ബസിന് 12,750 രൂപ പിഴയിട്ടു. കോഴിക്കോട്ടെ സ്കൂളിൽ നിന്ന് കൊടൈക്കനാൽ, രാമക്കൽമേട് ഭാഗത്തേക്ക് യാത്ര...
പ്രശസ്ത സിനിമാ നാടക നടന് കൊച്ചുപ്രേമന് നാടിന്റെ യാത്രാമൊഴി. കൊച്ചുപ്രേമന്റെ സംസ്കാരം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു. ഏക മകന് ഹരികൃഷ്ണനാണ് അന്ത്യ കര്‍മ്മങ്ങള്‍ ചെയ്തത്.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് കഴിഞ്ഞ ദിവസമായിരുന്നു കൊച്ചുപ്രേമന്റെ അന്ത്യം...
മലപ്പുറത്ത് ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് അതിഥി തൊഴിലാളി കടയ്ക്ക് തീവെച്ച് നശിപ്പിച്ചതായി പരാതി. തിരൂരങ്ങാടി ചന്തപ്പടിയിലെ ടയർ പഞ്ചർ കടയിലെ താൽക്കാലിക ജീവനക്കാരനായിരുന്ന ബിഹാർ സ്വദേശി ആലം കടയ്ക്ക് തീയിട്ടെന്നാണ് പരാതി. കടയുടമ കെ ടി...
ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന് ദാമോദര്‍ദാസിന് വനംവകുപ്പ് 15 ദിവസത്തെ വിലക്കേര്‍പ്പെടുത്തി. 15 ദിവസത്തേക്ക് എഴുന്നള്ളിപ്പുകളിലോ പൊതു പരിപാടികളിലോ പങ്കെടുപ്പിക്കരുതെന്ന് കാണിച്ചാണ് ഉത്തരവിറക്കിയത്. കെട്ടും തറിയില്‍ പരിചരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഒരു മാസത്തിനിടെ രണ്ട് തവണയാണ് കൊമ്പന്...
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് കേസ് അന്വേഷണത്തിലൂടെ ശ്രദ്ധേയനായ റിട്ടയേർഡ് എസ് പി. എം.ഹരിദാസ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 83 വയസായിരുന്നു. സംസ്കാരം നാളെ രാവിലെ 11ന് പോളയത്തോട്ടെ പൊതുശ്മശാനത്തിൽ നടക്കും.
2023 മാർച്ചിൽ പാലം ഉദ്ഘാടനം ചെയ്യാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. തമിഴ്നാടിനെയും പുണ്യഭൂമിയായ രാമേശ്വരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽപ്പാലമായ പുതിയ പാമ്പൻ പാലം എഞ്ചിനീയറിംഗ് കലയിലെ വിസ്മയം കൂടിയാകുമെന്നാണ് റിപ്പോർട്ട്.2.05 കിലോ മീറ്റർ...
ആകെയുള്ള 182 നിയമസഭാ സീറ്റുകളിൽ 93 സീറ്റുകളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുക. 89 സീറ്റുകളിലേക്ക് നടന്ന ആദ്യ ഘട്ട വോട്ടെടുപ്പിൽ 63.14 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന പോളിങ് വൈകിട്ട് 5 മണിക്ക്...
കഴിഞ്ഞ ദിവസം രാത്രി നടന്ന ലോകകപ്പ് ഫുട്ബോള്‍ അര്‍ജന്റീന –ഓസ്ട്രേലിയ മല്‍സരം കാണാന്‍ പോയ വിദ്യാര്‍ഥിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം പെരുവള്ളൂരില് മൃതദേഹം കണ്ടെത്തിയത് ഇന്ന് പുലര്‍ച്ചെയാണ്. മാവൂര്‍ സ്വദേശി നാദിറാണ് മരിച്ചത്. ബിഗ്...
കാണികൾ ഇരിക്കുന്നിടത്തേയ്ക്കാണ് മരച്ചില്ല ഒടിഞ്ഞു വീണത്. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടന്നു കൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. അഗ്നിരക്ഷസേന അംഗങ്ങൾ സ്ഥലത്തെത്തി മരച്ചില്ല മുറിച്ചു മാറ്റി. മന്ത്രി വി.ശിവൻകുട്ടിയും സംഭവ സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി.0